ജില്ലാ കലോത്സവത്തില്‍ ഖുര്‍ആന്‍ പാരായണത്തില്‍ ഒന്നാം സ്ഥാനം നേടി യാസീന്‍ ആനമങ്ങാട്; കൊയിലാണ്ടി ഗവ.മാപ്പിള സ്‌കൂളിലെ ആറാം ക്ലാസുകാരന് നൂന്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ അനുമോദനം
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ കലോത്സവത്തില്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മര്‍കസ് ഖല്‍ഫാന്‍ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ അക്കാദമിയിലെ വിദ്യാര്‍ത്ഥി യാസീന്‍ ആനമങ്ങാടിനെ അനുമോദിച്ചു. കൊയിലാണ്ടി ഗവണ്‍മെന്റ് മാപ്പിള സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്നതോടൊപ്പം സ്ഥാപനത്തില്‍ ഖുര്‍ആന്‍ മനപ്പാടമാക്കി കൊണ്ടിരിക്കുകയാണ് യാസീന്‍.
മര്‍കസ് ഖല്‍ഫാന്‍ ഹിഫ്‌സ് അക്കാദമി വിദ്യാര്‍ത്ഥി സംഘടനയായ ഉസ് വത്തുന്‍ ഹസന സ്റ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച നൂന്‍ ആര്‍ട്‌സ് ഫെസ്റ്റില്‍ വച്ചായിരുന്നു അനുമോദനം. ഫെസ്റ്റ് യുവ നോവലിസ്റ്റ് റിഹാന്‍ റാഷിദ് ഉദ്ഘാടനം ചെയ്തു. സ്ഥാപന മാനേജര്‍ ഇസ്സുദ്ദീന്‍ സഖാഫി അധ്യക്ഷതയും പുറക്കാട് മുഹിയുദ്ദീന്‍ കുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥനയും നിര്‍വഹിച്ചു.
പ്രിന്‍സിപ്പല്‍ ഹനീഫ് സഖാഫി ആനമങ്ങാട് മര്‍കസ് കമ്മിറ്റിയംഗം സെയിന്‍ ബാഫഖി, ത്വാഹാ ബാഫഖി, മശ്ഹൂര്‍ തങ്ങള്‍, അഷ്‌റഫ് സഖാഫി, അയ്യൂബ് സഖാഫി, കരീം നിസാമി എന്നിവര്‍ സംബന്ധിച്ചു. സുഹൈല്‍ ഇരുമ്പുഴി സ്വാഗതവും ഹാമിദ് മൂര്‍ക്കനാട് നന്ദിയും പറഞ്ഞു.