”ഞാന്‍ ഭാര്യയെ കൊന്നിട്ടിട്ടുണ്ട്” മുത്താമ്പിയിലെ കൊലപാതകവിവരം പ്രതി നേരിട്ട് സ്റ്റേഷനിലെത്തി അറിയിച്ചു; പൊലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് മരിച്ചു കിടക്കുന്ന യുവതിയെ


മുത്താമ്പി: ആഴാവിലെ കൊലപാതക വിവരം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെ സ്‌റ്റേഷനിലെത്തിയ പ്രതി മഠത്തില്‍ മീത്തല്‍ രവീന്ദ്രന്‍ (50) താന്‍ ഭാര്യയെ വീട്ടില്‍ കൊന്നിട്ടിട്ടുണ്ട് എന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് ആഴാവിലെ വീട്ടിലെത്തി നോക്കുമ്പോള്‍ യുവതി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പുത്തലത്ത് ലേഖയാണ് കൊല്ലപ്പെട്ടത്.

കഴുത്ത് ഞെരിച്ച് കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റുമെന്ന് പൊലീസ് അറിയിച്ചു. പ്രതി രവീന്ദ്രന്‍ പൊലീസ് കസ്റ്റഡിയിലാണ്. രവീന്ദ്രന്‍ അരിക്കുളം സ്വദേശിയാണ്.
.
Summary: women killed in muthambi, husband in custody