Tag: Muthambi

Total 11 Posts

മുത്താമ്പി തിയ്യരുകണ്ടി കുഞ്ഞിമുഹമ്മദ് അന്തരിച്ചു

കൊയിലാണ്ടി: മുത്താമ്പിയിലെ വ്യാപാരിയായിരുന്ന തിയ്യരുകണ്ടി കുഞ്ഞിമുഹമ്മദ് അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. ഭാര്യ: നബീസ. മക്കള്‍: കമറുന്നിസ, ഫസല്‍, റഹ്‌മാന്‍(കോയമ്പത്തൂര്‍), നിസാര്‍(മെട്രോകണ്‍സ്ട്രക്ഷന്‍ കോഴിക്കോട്) ജുവൈരിയ. മരുമക്കള്‍: കെ.റഷീദ്, അബ്ദുല്‍ ലത്തീഫ്, മുഹ്‌സിന, മുസ്ത.

മുത്താമ്പി വൈദ്യരങ്ങാടിയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു; റോഡും അപകടാവസ്ഥയിലെന്ന് പ്രദേശവാസികള്‍

മുത്താമ്പി: മുത്താമ്പി വൈദ്യരങ്ങാടിയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. കടുത്ത വേനലില്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ഈ ഭാഗത്തുനിന്നും ലിറ്റര്‍ കണക്കിന് വെള്ളമാണ് ദിവസവും പാഴായി പോകുന്നത്. ഊരള്ളൂരില്‍ നിന്നുള്ള റോഡ് മുത്താമ്പി പേരാമ്പ്ര വൈദ്യരങ്ങാടി റൂട്ടില്‍ മുട്ടുന്നതിന് തൊട്ടടുത്താണ് പൈപ്പ് പൊട്ടിയത്. ദിവസങ്ങളോളമായി വെള്ളം പുറത്തേക്ക് പോകുന്നതിനാല്‍ ഈ

മുത്താമ്പി കൊലപാതകം; ലേഖയുടെ മൃതദേഹം സംസ്‌കരിച്ചു, മരണം ശ്വാസം മുട്ടിയെന്ന് പ്രാഥമിക റിപ്പോർട്ട്

മുത്താമ്പി: ആഴാവില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ പുത്തലത്ത് ലേഖയുടെ മൃതദേഹം സംസ്‌കരിച്ചു. പോസ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു പോസ്റ്റ് മോര്‍ട്ടം. ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അതേസമയം, ഭര്‍ത്താവ് രവീന്ദ്രനെ പോലീസ് നടപടിക്രമങ്ങള്‍ക്ക് ശേഷം ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം.

”ഞാന്‍ ഭാര്യയെ കൊന്നിട്ടിട്ടുണ്ട്” മുത്താമ്പിയിലെ കൊലപാതകവിവരം പ്രതി നേരിട്ട് സ്റ്റേഷനിലെത്തി അറിയിച്ചു; പൊലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് മരിച്ചു കിടക്കുന്ന യുവതിയെ

മുത്താമ്പി: ആഴാവിലെ കൊലപാതക വിവരം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെ സ്‌റ്റേഷനിലെത്തിയ പ്രതി മഠത്തില്‍ മീത്തല്‍ രവീന്ദ്രന്‍ (50) താന്‍ ഭാര്യയെ വീട്ടില്‍ കൊന്നിട്ടിട്ടുണ്ട് എന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് ആഴാവിലെ വീട്ടിലെത്തി നോക്കുമ്പോള്‍ യുവതി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

നഗരസഭയ്ക്ക് മാതൃകയായി മുത്താമ്പി ഇരുപതാം വാര്‍ഡിലെ വനിതകള്‍; മാലിന്യമുക്ത-സൗന്ദര്യവല്‍ക്കരണത്തിനായി അണിനിരന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍

കൊയിലാണ്ടി: നഗരസഭയിലെ ഇരുപതാം വാര്‍ഡിലാണ് മാലിന്യമുക്ത-സൗന്ദര്യ വല്‍ക്കരണത്തിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരന്നത്. ജൂണ്‍ അഞ്ചിന്റെ പരിസ്ഥിതി ദിനാചരണവും സൗന്ദര്യവല്‍ക്കരണവും എന്ന ആശയത്തോടനുബന്ധിച്ചാണ് വാര്‍ഡിന്റെ പ്രധാന പാതയുടെ ഇരുവശങ്ങളിലും പൂന്തോട്ടച്ചെടികള്‍ നട്ടുപിടിപ്പിച്ചത്. ചിലതെല്ലാം നാമാവശേഷമായെങ്കിലും, സ്പര്‍ശം പ്രവര്‍ത്തകരുടെ ശ്രദ്ധ എന്നും ഈ പൂന്തോട്ടത്തിന് മേലെ ഉണ്ട്. ഷൈമ, ശാന്ത, പുഷ്പ, സതി തുടങ്ങിയവരാണ് ഈ പൂന്തോട്ട നിര്‍മ്മാണത്തിനും

കൊയിലാണ്ടി-മുത്താമ്പി റോഡില്‍ തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണു; റോഡില്‍ ഗതാഗതം തടസപ്പെട്ടു (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടി-മുത്താമ്പി റോഡില്‍ തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു. മണമലിലാണ് തെങ്ങ് വൈദ്യുതി ലൈനിലേക്ക് വീണത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തടസം നീക്കി. ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ബാബു.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാട്ടുകാരുടെ സഹായത്തോടെ വീണ തെങ്ങ് മുറിച്ച് നീക്കിയത്. ഷിജു, റിനീഷ്, ബിനീഷ് കെ,

മുത്താമ്പിയില്‍ കോണ്‍ഗ്രസ് കൊടിമരത്തിനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ പുതുക്കുടി നാരായണന് ഇന്‍കാസ് കോഴിക്കോടിന്റെ ആദരം; പാരിതോഷികമായി ലഭിച്ച തുക പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കി നാരായണേട്ടന്‍

കൊയിലാണ്ടി: മുത്താമ്പിയില്‍ നശിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് കൊടിമരം പുനഃസ്ഥാപിക്കാനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയനായ പുതുക്കുടി നാരായണനെ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു. വടകര എം.പി കെ.മുരളീധരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് പ്രഖ്യാപിച്ച പാരിതോഷികവും പുരസ്‌കാരവും കെ.മുരളീധരന്‍ നാരായണന് സമ്മാനിച്ചു. പാരിതോഷികമായി ഇന്‍കാസ് നല്‍കിയ പതിനായിരം രൂപ അദ്ദേഹം പാര്‍ട്ടി ഫണ്ടിലേക്ക്

വീടുപണി, മകന്റെ പഠനം; ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും സൗദിയിലേക്ക് പോയത് മറ്റു വഴിയില്ലാത്തതിനാല്‍; മുത്താമ്പി സ്വദേശി സജീവന്റെ മരണത്തോടെ എന്ത് ചെയ്യണമെന്നറിയാതെ കുടുംബം

മുത്താമ്പി: ഇക്കഴിഞ്ഞ ഏപ്രില്‍ മാസം പകുതിയോടെയാണ് മുത്താമ്പി മീത്തലെ നൊട്ടുവീട്ടില്‍ സജീവന്‍ സൗദി അറേബ്യയിലേക്ക് അവധി കഴിഞ്ഞ് മടങ്ങിപ്പോയത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളതിനാല്‍ നാട്ടില്‍ തന്നെ എന്തെങ്കിലും നോക്കാമെന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അഭിപ്രായങ്ങളെ മറ്റുവഴികളില്ലാത്തതിനാല്‍ സജീവന്‍ സ്‌നേഹപൂര്‍വ്വം തള്ളിക്കളയുകയായിരുന്നു. സൗദിയില്‍ നന്തി സ്വദേശിയുടെ ബേക്കറിയിലാണ് സജീവന്‍ ജോലി ചെയ്യുന്നത്. അദ്ദേഹം പ്രവാസം തെരഞ്ഞെടുത്തിട്ട് നാലഞ്ച് വര്‍ഷമായിട്ടേയുള്ളൂ. അതിനു

മുത്താമ്പിയിൽ സംഘർഷം തുടരുന്നു; കോൺഗ്രസ് കൊടിമരത്തിൽ ചുവപ്പ് പെയ്ന്റ് അടിച്ച് പതാക ഉയർത്തി സി.പി.എം പ്രവർത്തകർ; ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്

കൊയിലാണ്ടി: മുത്താമ്പിയിൽ കോൺഗ്രസ് – സി.പി.എം സംഘർഷാവസ്ഥ തുടരുന്നു. ഇന്ന് മുത്താമ്പിയിൽ നടന്ന സി.പി.എം പ്രതിഷേധ പരിപാടിക്കിടെ കോൺഗ്രസ് കൊടിമരത്തിൽ ചുവപ്പ് പെയ്ന്റ് അടിച്ച് സി.പി.എം പതാക ഉയർത്തി. കഴിഞ്ഞ ദിവസം ഈ കൊടിമരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തോടെയാണ് മുത്താമ്പിയിൽ സംഘർഷം ആരംഭിക്കുന്നത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് മുദ്രാവാക്യം വിളികളുമായി കരിയോയിൽ തുടച്ച്

പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത് നടുറോഡില്‍; മുത്താമ്പിയില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് സംഘർഷത്തിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: മുത്താമ്പി ടൗണില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത് നടുറോഡില്‍. ഇതിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. വീഡിയോ വായനക്കാര്‍ക്ക് ഈ വാര്‍ത്തയുടെ അവസാന ഭാഗത്ത് കാണാം. സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും