വളർത്ത് മൃഗങ്ങളെ തട്ടിയെടുത്ത് അജ്ഞാതജീവി; ദിവസങ്ങൾ നീണ്ട ആശങ്കയ്ക്ക് ഒടുവിൽ നന്തി ബസാറിലെ ‘കള്ളനെ’ കണ്ടെത്തി നാട്ടുകാർ, പിടികൂടാൻ താമരശ്ശേരിയിൽ നിന്നുള്ള സംഘമെത്തി


നന്തിബസാർ: ഒമനിച്ച് വളർത്തിയ കോഴികളെയും താറാവിനെയും മുയലിനെയുമെല്ലാം ഇരുട്ടി വെളുക്കുമ്പോഴേക്ക് കാണാനില്ല, അഞ്ജാത ജീവിയുടെ ആക്രമണമാണ് പിന്നിലെന്ന് മനസിലായെങ്കിലും ജീവിയെതെന്ന് തിരിച്ചറിയാതെ ആശങ്കയിലായിരുന്നു നന്തി നിവാസികൾ. ഒടുക്കം പട്ടാപ്പകൽ നന്തി ടൗണിലെ കടയ്ക്ക് മുകളിൽ ഇരയുമായെത്തിയപ്പോഴാണ് അഞ്ജാത ജീവിയെ ആളുകൾ തിരിച്ചറിയുന്നത്.

ദിവസങ്ങളോളം നന്തി ടൗണിലെ കടയ്ക്ക് മുകളിൽ നിലയുറപ്പിച്ച കാട്ടുപൂച്ചയാണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തിയത്. കഴിഞ്ഞ പത്ത് ദിവസത്തോളമായി പ്രദേശത്ത് നിലയുറപ്പിച്ച പൂച്ച കോഴിയെയും താറാവിനെയും മുയലിനെയും ആക്രമിച്ച് കടിച്ച് കൊണ്ടുപോയിരുന്നു.

മാർജ്ജാര വംശത്തിൽപ്പെട്ട ഒരു വന്യ ഇനമാണ് കാട്ടുപൂച്ച അഥവാ കാട്ടുമാക്കാൻ. കേരളത്തിൽ പ്രാദേശികമായി കോക്കാൻ, കോക്കാൻപൂച്ച, പോക്കാൻ എന്നും അറിയപ്പെടുന്നു. മനുഷ്യരെ ഉപദ്രവിക്കാത്ത ഇവ നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ ഭക്ഷണമാക്കാറുണ്ട്. ഇത്തരത്തിലാണ് നനതിയിലുമെത്തിയിരിക്കുക.

ചെറിയ സസ്തനികളും പക്ഷികളുമാണ് ഇവയുടെ പ്രധാന ഇര. ഇരയെ പിന്തുടർന്ന് വേട്ടയാടുന്നതാണ് പൊതുവേയുള്ള രീതി. ഇരയുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാൻ ചെവികൾ സഹായിക്കുന്നു. അടുത്തെത്തിയ ശേഷം കുതിച്ചുചാടി ഇരയെ കീഴ്പ്പെടുത്തുന്നു. പ്രദേശത്തുനിന്ന് വളർത്തുകോഴികളെയും താറാവുകളെയും മുയലുകളെയും പിടിച്ച് കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.

ജനങ്ങളുടെ ആവശ്യപ്രകാരം കാട്ടുപൂച്ചയെ പിടികൂടാനായി താമരശ്ശേരിയിൽ നിന്നുള്ള ആർ.ആർ.ടി സംഘം സ്ഥലത്തെത്തിയിരുന്നു. എന്നാൽ പിടികൂടാൻ സാധിക്കാത്തതിനെ തുടർന്ന് ട്രാപ് ​ഗേറ്റ് സ്ഥാപിച്ചു മടങ്ങി. [mid]

 

Summary: wild cat Unknown animal snatching domestic animals in nandi