കോഴിക്കോട് പന്ത്രണ്ട് വയസുകാരനെ കാട്ടുപന്നി ആക്രമിച്ചു


തിരുവമ്പാടി: കാട്ടുപന്നി ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരുക്ക്. ചേപ്പിലങ്ങോട് മുല്ലപ്പള്ളിയില്‍ അദ്‌നാന്‍ (12) നെയാണ് പന്നി ആക്രമിച്ചത്.

തിരുവമ്പാടി ടൗണിന് 200 മീറ്റര്‍ അടുത്താണ് സംഭവം. രാവിലെ 9.15 ന് ടൗണില്‍ നിന്ന് സാധനം വാങ്ങി സൈക്കിളില്‍ വീട്ടിലേക്ക് വരുബോള്‍ റോഡില്‍ വച്ചാണ് കാട്ടുപന്നി ആക്രമിച്ചത്.

അദ്‌നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ തേറ്റകൊണ്ട് കുത്തേറ്റിട്ടുണ്ട്. സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി ആണ്.
[mid5]