കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം, ഞായറാഴ്ചത്തെ പതിനാല് ട്രെയിനുകള്‍ റദ്ദാക്കി; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്


തിരുവനന്തപുരം : ഏറ്റുമാനൂര്‍ -ചിങ്ങവനം പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി ഞായറാഴ്ചയും കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. 14 ട്രെയിന്‍ പൂര്‍ണമായും ആറ് ട്രെയിന്‍ ഭാഗികമായും റദ്ദാക്കി. ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. തിങ്കളാഴ്ചയും ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.


പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം മെയില്‍ (12623), തിരുവനന്തപുരം സെന്‍ട്രല്‍ ചെന്നൈ മെയില്‍ (12624), തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി (12082), തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് (16302), ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട് (16301), പുനലൂര്‍ – ഗുരുവായൂര്‍ (16327), ഗുരുവായൂര്‍ – പുനലൂര്‍ (16328), എറണാകുളം ജങ്ഷന്‍ -ആലപ്പുഴ പാസഞ്ചര്‍ (06449), ആലപ്പുഴ – എറണാകുളം പാസഞ്ചര്‍ (06452), കൊല്ലം – എറണാകുളം ജങ്ഷന്‍ മെമു (06444), എറണാകുളം – കൊല്ലം ജങ്ഷന്‍ മെമു (06443), എറണാകുളം ജങ്ഷന്‍ – കായംകുളം പാസഞ്ചര്‍ (06451), കായംകുളം – എറണാകുളം പാസഞ്ചര്‍ (06450, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ റദ്ദാക്കി), കോട്ടയം – കൊല്ലം പാസഞ്ചര്‍ (06431, തിങ്കള്‍ മാത്രം റദ്ദാക്കി).