വയനാട് ഉരുള്‍പൊട്ടല്‍: സര്‍ക്കാരിനെതിരെയുള്ള നുണ പ്രചാരണങ്ങള്‍ക്കെതിരെ വിയ്യൂരിൽ സി.പി.എം പ്രതിഷേധ കൂട്ടായ്മ


Advertisement

കൊയിലാണ്ടി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തിനായി കേരള സര്‍ക്കാര്‍ നല്‍കിയ നിവേദനത്തിനെതിരെയുള്ള നുണ പ്രചാരണങ്ങള്‍ക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച്‌ സി.പി.ഐ (എം). ബിജെപിയും, യുഡിഎഫും ചില മാധ്യമങ്ങളും സര്‍ക്കാരിനെതിരെ നടത്തുന്ന നുണ പ്രചാരണങ്ങള്‍ക്കെതിരെയായിരുന്നു പ്രതിഷേധം.

Advertisement

സിപിഎം കൊല്ലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിയ്യൂര്‍ ഇല്ലത്ത്താഴെ ഇന്നലെ വൈകുന്നേരം ആറ് മണിയോടെ സംഘടിപ്പിച്ച പരിപാടി ലോക്കല്‍ സെക്രട്ടറി എന്‍.കെ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. പി.പി രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു. എം.പത്മനാഭന്‍, ശ്രീനിവാസന്‍ എം.എന്‍.കെ, സന്തോഷ് പി.കെ ഷൈജു എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Advertisement
Advertisement

Description: Wayanad Landslide: Strong protest against false propaganda against government