പയ്യോളിയില്‍ രജിസ്ട്രര്‍ ഓഫീസ് ജീവനക്കാരന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്


Advertisement

പയ്യോളി: രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരന്റെ മൂരാടുള്ള വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. സിനിമാ ടാക്കീസ് റോഡില്‍ ആറാം കണ്ടത്തില്‍ ഷാനവാസിന്റെ വീട്ടിലാണ് റെയ്ഡ്. അഴിയൂര്‍ രജിസ്ട്രാര്‍ ഓഫീസിലാണ് ഷാനവാസ് ജോലി ചെയ്യുന്നത്.

Advertisement

രാവിലെ ആറ് മണി മുതലാണ് കോഴിക്കോട് വിജിലന്‍സ് ആന്റ് ആന്റി കറഫ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ റെയ്ഡ് തുടങ്ങിയത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടക്കുന്നത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Advertisement

Advertisement