സംസ്ഥാന കേരളോത്സവത്തില്‍ കൊട്ടിക്കയറി വിക്ടറി ക്ലബ്ബ് കൊരയങ്ങാട്; ചെണ്ടമേളത്തില്‍ രണ്ടാം സ്ഥാനം


കൊയിലാണ്ടി: സംസ്ഥാന കേരളോത്സവത്തില്‍ ചെണ്ടമേളത്തില്‍ എ ഗ്രേഡ് ഓടെ രണ്ടാം സ്ഥാനം നേടി കൊയിലാണ്ടിയില്‍ നിന്നുള്ള ചെണ്ടമേളം ടീം. കൊയിലാണ്ടി കൊരയങ്ങാട് ഉള്ള പ്രമുഖ ക്ലബ്ബായ വിക്ടറി കൊരയങ്ങാട് ആണ് രണ്ടാം സ്ഥാനം നേടിയത്.

ജില്ലാതല സ്‌കൂള്‍ കാലോത്സവത്തില്‍ ചെണ്ടമേളത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗവ:ബോയ്‌സ് സ്‌കുള്‍ ടീമിനെ പരിശീലിപ്പിച്ചതും വിക്ടറി ക്ലബ്ബ് അംഗം വിഷ്ണു പഠിപ്പിച്ച ശിഷ്യന്മാരാണ്.