Tag: keralolsavam

Total 7 Posts

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് കൊടിയിറങ്ങി; രണ്ടാം തവണയും ശങ്കരന്‍ വൈദ്യന്‍ സ്മാരക എവറോളിങ് ട്രോഫി കരസ്ഥമാക്കി ചെങ്ങോട്ടുകാവ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ശങ്കരന്‍ വൈദ്യന്‍ സ്മാരക എവറോളിങ് ട്രോഫി കരസ്ഥമാക്കി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്. ഇത് രണ്ടാം തവണയാണ് ചെങ്ങോട്ടുകാവ് ഈ നേട്ടം കരസ്ഥമാക്കുന്നത്. 307 പോയിന്റുകളാണ് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് നേടിയത്. ചേമഞ്ചേരി പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. 262 പോയിന്റുകളാണ് ചേമഞ്ചേരി നേടിയത്. 251 പോയിന്റുമായി

ഓവറോള്‍ ചാമ്പ്യന്‍മാരായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്; മേലടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി സ്‌കൂളില്‍

മേപ്പയ്യൂര്‍: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും, മേലടി ബ്ലോക്ക് പഞ്ചായത്തും, സംയുക്തമായി സംഘടിപ്പിച്ച മേലടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കേരളോത്സവം-2023 മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്.യു.പി സ്‌കൂളില്‍ നടന്നു. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അദ്ധ്യക്ഷം വഹിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍, തുറയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ഗിരിഷ്,

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം; പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് മൂടാടി, വടംവലി മത്സരം നാളെ

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഞായറാഴ്ച അവസാനിക്കാനിരിക്കെ ഇതുവരെയുള്ള മത്സരങ്ങളില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച് മൂടാടി ഗ്രാമപഞ്ചായത്ത്. 162 പോയിന്റുകളുമായി ഒന്നാമതാണ് മൂടാടി. മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തൊട്ടുപിന്നിലുണ്ട്. 159 പോയിന്റാണ് ചേമഞ്ചേരിയ്ക്കുള്ളത്. 140 പോയിന്റോടെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനത്തുണ്ട്. അരിക്കുളം പഞ്ചായത്തിന് 95 പോയിന്റും അത്തോളി ഗ്രാമപഞ്ചായത്തിന് 67

സംസ്ഥാന കേരളോത്സവത്തില്‍ കൊട്ടിക്കയറി വിക്ടറി ക്ലബ്ബ് കൊരയങ്ങാട്; ചെണ്ടമേളത്തില്‍ രണ്ടാം സ്ഥാനം

കൊയിലാണ്ടി: സംസ്ഥാന കേരളോത്സവത്തില്‍ ചെണ്ടമേളത്തില്‍ എ ഗ്രേഡ് ഓടെ രണ്ടാം സ്ഥാനം നേടി കൊയിലാണ്ടിയില്‍ നിന്നുള്ള ചെണ്ടമേളം ടീം. കൊയിലാണ്ടി കൊരയങ്ങാട് ഉള്ള പ്രമുഖ ക്ലബ്ബായ വിക്ടറി കൊരയങ്ങാട് ആണ് രണ്ടാം സ്ഥാനം നേടിയത്. ജില്ലാതല സ്‌കൂള്‍ കാലോത്സവത്തില്‍ ചെണ്ടമേളത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗവ:ബോയ്‌സ് സ്‌കുള്‍ ടീമിനെ പരിശീലിപ്പിച്ചതും വിക്ടറി ക്ലബ്ബ് അംഗം വിഷ്ണു

പന്തലായനി ബ്ലോക്ക് കേരളോത്സവത്തില്‍ ഒന്നാമതെത്തി ചെങ്ങോട്ടുകാവ് പഞ്ചായത്ത്, തൊട്ടുപിന്നില്‍ ചേമഞ്ചേരി; അഭിമാന മുഹൂര്‍ത്തമെന്ന് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് കേരളോത്സവത്തില്‍ ചാമ്പ്യന്മാരായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്. വിവിധ വിഭാഗങ്ങളിലായി ആകെ 225 പോയിന്റ് നേടിയാണ് ചെങ്ങോട്ടുകാവിന്റെ നേട്ടം. 217 പോയിന്റുമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്താണ് രണ്ടാം സ്ഥാനത്ത്. ഇത് ഗ്രാമത്തിന്റെ അഭിമാന മുഹൂര്‍ത്തമാണെന്ന് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ പറഞ്ഞു. പഞ്ചായത്തിലെ പ്രതിഭാധനരായ കലാകാരന്മാരെയും കലാകാരികളെയും ചുണക്കുട്ടികളായ കായികതാരങ്ങളെയും കൂടെ നിന്ന ക്ലബ്ബുകളെയും

കേരളോത്സവം കായിക മത്സരങ്ങള്‍ക്ക് ഇന്ന് കൊയിലാണ്ടിയില്‍ തുടക്കം; വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: കേരളോത്സവം 2022ന്റെ ഭാഗമായുള്ള കായിക മത്സരങ്ങള്‍ക്ക് കൊയിലാണ്ടിയില്‍ ഇന്ന് തുടക്കമാകും. ഡിസംബര്‍ രണ്ടു മുതല്‍ ആറുവരെ കൊയിലാണ്ടി സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. നഗരസഭയിലെ 26 ഓളം കായിക ക്ലബുകള്‍ വിവിധ മത്സരങ്ങളിലായി പങ്കെടുക്കും. ഇന്ന് എട്ട് ടീമുകള്‍ അണിനിരക്കുന്ന ക്രിക്കറ്റ് മത്സരവും നടക്കും. ഡിസംബര്‍ 2: ക്രിക്കറ്റ് – കാലത്ത് 8

കേരളോത്സവത്തിന്റെ കലാകായിക മത്സരങ്ങള്‍ തട്ടിക്കൂട്ട് പരിപാടിയാക്കി, യുവാക്കള്‍ക്ക് അവസരം നിഷേധിച്ചു; അരിക്കുളം പഞ്ചായത്തിലെ കേരളോത്സവ നടത്തിപ്പിനെതിരെ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം

അരിക്കുളം: പഞ്ചായത്തിലെ കേരളോത്സവ നടത്തിപ്പിനെതിരെ വിമര്‍ശനവുമായി അരിക്കുളം പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം. ‘കേരളോത്സവം ഒരു നാടിനുണര്‍വ്വ് നല്‍കുന്ന ഉത്സവം, എന്നാല്‍ അരിക്കുളം പഞ്ചായത്തില്‍ വ്യക്തി താല്‍പര്യപ്രകാരം നടത്തുന്ന തട്ടിക്കൂട്ട് പരിപാടി’ എന്നാണ് പോസ്റ്ററുകളിലെ ആരോപണം. കേരളോത്സവവുമായി ബന്ധപ്പെട്ട മത്സരങ്ങള്‍ വെറും തട്ടിക്കൂട്ട് പരിപാടിയാക്കി മാറ്റിയെന്നാണ് പോസ്റ്റര്‍ പതിച്ചവരുടെ ആരോപണം. കായിക മത്സരങ്ങളില്‍ ഫുട്‌ബോള്‍,