കേരളോത്സവം കായിക മത്സരങ്ങള്‍ക്ക് ഇന്ന് കൊയിലാണ്ടിയില്‍ തുടക്കം; വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: കേരളോത്സവം 2022ന്റെ ഭാഗമായുള്ള കായിക മത്സരങ്ങള്‍ക്ക് കൊയിലാണ്ടിയില്‍ ഇന്ന് തുടക്കമാകും. ഡിസംബര്‍ രണ്ടു മുതല്‍ ആറുവരെ കൊയിലാണ്ടി സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

നഗരസഭയിലെ 26 ഓളം കായിക ക്ലബുകള്‍ വിവിധ മത്സരങ്ങളിലായി പങ്കെടുക്കും. ഇന്ന് എട്ട് ടീമുകള്‍ അണിനിരക്കുന്ന ക്രിക്കറ്റ് മത്സരവും നടക്കും.


ഡിസംബര്‍ 2: ക്രിക്കറ്റ് – കാലത്ത് 8 മണിക്ക്

ഡിസംബര്‍ 3: കബഡി – 8 മണി, കമ്പവലി: 10 മണി, പഞ്ചഗുസ്തി: 11 മണി

ഡിസംബര്‍ 4: ലറ്റിക്‌സ് – 8 മണി

ഡിസംബര്‍ 5: ഫുട്ബാള്‍ – 8 മണി

ഡിസംബര്‍ 6: നീന്തല്‍ – 8 മണി, ഷട്ടില്‍ – 8 മണി

മത്സരങ്ങള്‍ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്