പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം; പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത് മൂടാടി, വടംവലി മത്സരം നാളെ


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഞായറാഴ്ച അവസാനിക്കാനിരിക്കെ ഇതുവരെയുള്ള മത്സരങ്ങളില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച് മൂടാടി ഗ്രാമപഞ്ചായത്ത്. 162 പോയിന്റുകളുമായി ഒന്നാമതാണ് മൂടാടി. മൂന്ന് പോയിന്റുകളുടെ വ്യത്യാസത്തില്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തൊട്ടുപിന്നിലുണ്ട്. 159 പോയിന്റാണ് ചേമഞ്ചേരിയ്ക്കുള്ളത്.

140 പോയിന്റോടെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനത്തുണ്ട്. അരിക്കുളം പഞ്ചായത്തിന് 95 പോയിന്റും അത്തോളി ഗ്രാമപഞ്ചായത്തിന് 67 പോയിന്റുമാണുളളത്. 29നാണ് കേരളോത്സവം അവസാനിക്കുന്നത്.

നാളെ വൈകുന്നേരം അരിക്കുളം മന്ദങ്ങാ പറമ്പത്ത് വടംവലി മത്സരങ്ങള്‍ നടക്കും. ഞായറാഴ്ച ആന്തട്ട ഗവ.യു.പി സ്‌കൂളില്‍ നടക്കുന്ന കലാമത്സരങ്ങളും ക്ലേ മോഡലിങ്ങും അവസാനിക്കുന്നതോടെ കേരളോത്സവ പരിപാടികള്‍ക്ക് സമാപനമാകും. വൈകുന്നേരം ആറുമണിക്ക് സമാപന സമ്മേളനം കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്യും.