മൂന്ന് പതിറ്റാണ്ടുകാലം അധ്യാപകനായി സേവനമനുഷ്ടിച്ചു; മുന്‍ അധ്യാപകന്‍ പിള്ളമാഷിന്റെ നിര്യാണത്തില്‍ അനുശോചിച്ച് വീരവഞ്ചേരി എല്‍.പി സ്‌കൂള്‍


കൊയിലാണ്ടി: വീരവഞ്ചേരി എല്‍.പി സ്‌കൂളിലെ മുന്‍ അധ്യാപകനായിരുന്ന ഗോപാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു. 1974 മുതല്‍ 2005 വരെ മൂന്ന് പതിറ്റാണ്ട് കാലം സ്‌കൂളില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തെ പിള്ളമാഷെന്നാണ് എല്ലാവരും വിളിച്ചിരുന്നത്. കൊല്ലം ചവറ സ്വദേശിയാണ് ഗോപാലകൃഷ്ണപിള്ള.

സ്‌കൂളില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പിടിഎ പ്രസിഡന്റ് ജിനേഷ് പുതിയോട്ടില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്ര്‌സ് കെ. ഗീത സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ വി.കെരവീന്ദ്രന്‍, എസ്.എസ്.ജി ചെയര്‍മാന്‍ ഒ.രാഘവന്‍ മാസ്റ്റര്‍, കെ.പി പ്രഭാകരന്‍ മാസ്റ്റര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, എന്‍ ശ്രീധരന്‍, ഡോ. യു ശ്രീധരന്‍, ശ്രീധരന്‍ മാസ്റ്റര്‍, പവിത്രന്‍ മാസ്റ്റര്‍, സുനില്‍കുമാര്‍ കണ്ടോത്ത്, കെ.കെ ഗോവിന്ദന്‍, റഫീഖ് ഇയ്യത്ത് കുനി, രാജീവന്‍ എന്നിവര്‍ സംസാരിച്ചു.