വായനയുടെ അനന്ത വിഹായസിലേക്ക് ഉയരാന്‍ പന്തലായനി ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥികളും; വായനാമാസാചരണത്തിന്റെ ഭാഗമായി സാഹിത്യകാരന്‍മാരുടെ പേരെഴുതിയ പട്ടം പറത്തി വിദ്യാര്‍ത്ഥികള്‍


കൊയിലാണ്ടി: വായനാ വാരാചരണത്തില്‍ വ്യത്യസ്തമായ പരിപാടികളുമായി പന്തലായനി ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍. വായനാ മാസാചരണത്തിന്റെ ഭാഗമായി എഴുത്തുകാരുടെയും പ്രധാനപ്പെട്ട കൃതികളുടെയും പേരെഴുതിയ പട്ടങ്ങള്‍ ആകാശത്തേക്ക് വിദ്യാര്‍ത്ഥികള്‍ പറത്തിയത് കൗതുക കാഴ്ചയായി.

സാഹിത്യത്തിന്റെ അനന്ത വിഹായസിലേക്ക് പുതുതലമുറയെ ഉയര്‍ത്തുക എന്ന ആശയമാണ് വര്‍ണ്ണപ്പട്ടങ്ങള്‍ പറത്തി പ്രതീകാത്മകമായി അവിഷ്‌ക്കരിച്ചത്. നൂറ് കുട്ടികള്‍ നൂറ് പുസ്തകങ്ങള്‍, ആസ്വാദന പതിപ്പ് നിര്‍മ്മാണം, പ്രശ്നോത്തരി, കവിയരങ്ങ്, രചനാശില്പശാല തുടങ്ങി ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നതെന്ന് സ്‌കൂള്‍ ഗ്രന്ഥാലയത്തിന് നേതൃത്വം നല്‍കുന്ന കെ.പി.രോഷ്‌നി പറഞ്ഞു. എഴുത്തുകാരന്‍ മോഹനന്‍ നടുവത്തൂര്‍ ഉദ്ഘാടനം ചെയ്തു.[mid