യു.എസില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സയന്‍സ് ആന്റ് എഞ്ചിനിയറിങ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി അവിടനല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍


Advertisement

അവിടനല്ലൂര്‍: അവിടനല്ലൂര്‍ എന്‍.എന്‍.കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ നീരജ്.എന്‍, ആദിത്യന്‍ യു.എസ് എന്നിവര്‍ അമേരിക്കയിലേക്ക്. അമേരിക്കയിലെ ലോസ് ഏഞ്ചലസ്സില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് (ഐ.എസ്.എഫ്.ഇ.) ഫെസ്റ്റില്‍ പങ്കെടുക്കാനാണ് ഇരുവരും യാത്ര തിരിക്കുന്നത്.

Advertisement

നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ടീം ഇന്ത്യയിലേക്ക് നീരജും ആദിത്യനും യോഗ്യത നേടി. മെയ് 11 മുതല്‍ 17 വരെയാണ് ഐ.എസ്.എഫ്.ഇ. നടക്കുന്നത്.

Advertisement
Advertisement