കലാപരിപാടികള്‍ അവതരിപ്പിച്ച് ട്രെയിനികള്‍; കലാസ്വാദകര്‍ക്ക് വിരുന്നായി കുറുവങ്ങാട് ഐ.ടി.ഐ കലോത്സവം റിഥം 2023


കുറുവങ്ങാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുറുവങ്ങാട് ഐ.ടി.ഐ കലോത്സവം റിഥം 2023 കവിയും സംസ്ഥാന ചലചിത്ര അക്കാഡമി റീജിനല്‍ കോ ഓര്‍ഡിനേറ്ററുമായ നവീന.എസ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ സുധ.കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ മുജീബ് പഞ്ചലി സ്വാഗതം പറഞ്ഞു.

സാമൂഹ്യ പ്രവര്‍ത്തകരായ കെ.സുകുമാരന്‍, പത്മനാഭന്‍ പഞ്ചമി, പി.ടി.എ പ്രസിഡന്റ് ഗിരീഷ് കെ.പി, എലത്തൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ സനല്‍കുമാര്‍ വി.ജി, ട്രെയിനീസ് അസോസിയേഷന്‍ കണ്‍വീനര്‍ അഞ്ജുഷ.ഒ.കെ. എന്‍.കെ.മുരളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ട്രെയിനിംഗ് ഇസ്ട്രക്ടര്‍ രാജന്‍.പി.ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

തുടര്‍ന്ന് ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍മാരായ ലിജിന.ടി.കെ, അനു തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തില്‍ ട്രെയിനികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.