ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഈ മാസം എട്ടു മുതല്‍


തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ഈ മാസം എട്ടു മുതല്‍ വിതരണം ചെയ്യും. സ്ംസ്ഥാനത്തെ 64 ലക്ഷം വരുന്ന ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാനായി 950 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. 1600രൂപയാണ് പ്രതിമാസം നല്‍കുന്ന പെന്‍ഷന്‍.

കഴിഞ്ഞ വിഷുവിന് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ ധനവകുപ്പ് അനുവദിച്ചിരുന്നു. അതിനുശേഷം നിലവില്‍ മൂന്നു മാസത്തെ കുടിശികയുണ്ട്. സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സാഹചര്യത്തിലാണ് മാസം തോറും നല്‍കിയിരുന്നു പെന്‍ഷന്‍ കുടിശികയായത്.

കൂടാതെ സാമ്പത്തിക പ്രതിസന്ധിയും പെന്‍ഷന്‍ വിതരണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. മാസത്തിലൊരിക്കല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്.