യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പൊയിൽകാവ് ഉത്സവത്തിന്റെ ഭാ​ഗമായി ദേശീയപാതയിൽ ​ഗതാ​ഗത നിയന്ത്രണം; വാഹനങ്ങൾ കടന്നുപോകേണ്ടത് ഇപ്രകാരം…


കൊയിലാണ്ടി: പൊയിൽകാവ് ശ്രീ ദുർ​ഗാ ഭ​ഗവതി ക്ഷേത്ര മഹോത്സവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ന​ഗരത്തിൽ വാഹന ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ട്രാഫിക് പോലീസ്. കൊയിലാണ്ടി ഭാ​ഗത്തു നിന്നും കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങൾ ഉള്ള്യേരി- അത്തോളി വഴി ന​ഗരത്തിൽ പ്രവേശിക്കണം.

അതേ സമയം കോഴിക്കോട് ഭാ​ഗത്തുനിന്നും കൊയിലാണ്ടി ഭാ​ഗത്തേക്ക് വരുന്ന വാഹനങ്ങൾ തിരുവങ്ങൂരിൽ നിന്നും കുനിയിൽകടവ് പാലം വഴി അത്തേോളി റോഡിൽ പ്രവേശിക്കണം. ഇന്ന് രാത്രി പത്ത് മണി വരെയാണ് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയത്.