കോഴിക്കോടേക്കാണോ യാത്ര? ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം; പേരാമ്പ്രയിൽ നിന്ന് വരുന്നവർ പോകേണ്ടത് ഇപ്രകാരം…


കോഴിക്കോട്: സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തി. സമ്മേളനത്തിന്റെ ഭാഗമായി വടകര, കൊയിലാണ്ടി ഭാഗത്തുനിന്നും പ്രവർത്തകർ വരുന്ന വാഹനങ്ങൾ വെങ്ങളം വഴി വെങ്ങാലി ബ്രിഡ്‌ജ്‌ വഴി വലത്തോട്ട്‌ തിരിഞ്ഞ്‌ നോർത്ത്‌ ബീച്ച്‌ പാർക്കിങ്‌ ഗ്രൗണ്ടിലും വെള്ളയിൽ ബീച്ചിലും പാർക്ക്‌ ചെയ്യണം. പേരാമ്പ്ര, നടുവണ്ണൂർ, ഉള്ള്യേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ പാവങ്ങാട്‌ ക്രിസ്‌ത്യൻകോളേജ്‌ ഗാന്ധിറോഡ്‌ ഓവർബ്രിഡ്‌ജ്‌ വഴി നോർത്ത്‌ ബിച്ചിൽ പാർക്ക്‌ ചെയ്യണം.

ബാലുശേരി, കക്കോടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ നടക്കാവ്‌–ക്രിസ്‌ത്യൻകോളേജ്‌–ഗാന്ധിറോഡ്‌ ഓവർബ്രിഡ്‌ജ്‌ വഴി നോർത്ത്‌ ബീച്ചിൽ പാർക്ക്‌ ചെയ്യണം. താമരശേരി ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ മലാപറമ്പ്‌–-എരഞ്ഞിപ്പാലം–-സരോവരം ജങ്‌ഷ്‌ൻ–-ക്രിസ്‌ത്യൻ കോളേജ്‌ ഈസ്‌റ്റ്‌–-ഗാന്ധിറോഡ്‌ ബ്രിഡ്‌ജ്‌ വഴി നോർത്ത്‌ ബീച്ചിൽ പാർക്ക്‌ ചെയ്യണം. മെഡിക്കൽ കോളേജ്‌ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ തൊണ്ടയാട്‌–-അരയിടത്തുപാലം ബ്രിഡ്‌ജിന്റെ വഴിയിലൂടെ വലത്തോട്ട്‌ തിരിഞ്ഞ്‌ ക്രിസ്‌ത്യൻ കോളേജ്‌ ഈസ്‌റ്റ്‌–-ഗാന്ധിറോഡ്‌ ബ്രിഡ്‌ജ്‌ വഴി തിരിഞ്ഞ്‌ നോർത്ത്‌ബീച്ച്‌ പാർക്കിങ്‌ ഗ്രൗണ്ടിലെത്തണം. ബേപ്പൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കോതി ബീച്ച്‌–-സൗത്ത്‌ ബീച്ച്‌ വഴി നോർത്ത്‌ ബീച്ചിൽ പാർക്ക്‌ ചെയ്യണം.

രാമനാട്ടുകര, മലപ്പുറം, പാലക്കാട്‌ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ രാമനാട്ടുകര–-മീഞ്ചന്ത പുഷ്‌പാ ജങ്‌ഷൻ ഇടിയങ്ങര വഴി കോതി ജങ്‌ഷനിൽ നിന്നും കോതി ബീച്ച്‌–-സൗത്ത്‌ ബീച്ച്‌ വഴി നോർത്ത്‌ ബീച്ചിൽ പാർക്ക്‌ ചെയ്യണം. കൂടാതെ നഗരത്തിലേക്ക്‌ വരുന്ന യാത്രാ ബസ്സുകളും മറ്റു വാഹനങ്ങളും പകൽ 12 ന്‌ ശേഷം താഴെപറയും പ്രകാരം നഗരത്തിൽ പ്രവേശിക്കണം. കണ്ണൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വെസ്‌റ്റ്‌ഹിൽ ചുങ്കം, കാരപ്പറമ്പ്‌, എരഞ്ഞിപ്പാലം, അരയിടത്ത്‌പാലം വഴി നഗരത്തിൽ പ്രവേശിക്കുകയും അതേ റൂട്ട്‌ വഴി സർവീസ്‌ നടത്തേണ്ടതുമാണ്‌. ബാലുശേരി–-നരിക്കുനി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കാരപ്പറമ്പ്‌–-എരഞ്ഞിപ്പാലം അരയിടത്തുപാലം വഴി നഗരത്തിൽ പ്രവേശിച്ച്‌ അതേറൂട്ട്‌ വഴി സർവീസ്‌ നടത്തണം.

Summary: Traffic control at kohikode