അതിവേഗ ഇന്റര്‍നെറ്റ് ഫൈബര്‍ ഒപ്റ്റിക്കല്‍ കണക്ഷനും, ഫാന്‍സി നമ്പറുകളും സ്വന്തമാക്കാന്‍ അവസരം; ബി.എസ്.എന്‍.എല്‍ മേള കൊയിലാണ്ടിയില്‍



കൊയിലാണ്ടി:
ബി.എസ്.എന്‍.എല്‍ കൊയിലാണ്ടി ഏരിയയിലെ ഗുണഭോക്താക്കള്‍ക്കു വേണ്ടി സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര മേള നാളെ മുതല്‍. 20, 21 തിയ്യതികളിലും കൊയിലാണ്ടി ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍ കെയര്‍ സെന്ററിലും, 20, 21, 22 തീയതികളില്‍ അത്തോളി ബി.എസ്.എന്‍.എല്‍ ഓഫീസിലും, 28,29,30 തീയ്യതികളില്‍ ബാലുശ്ശേരി ബി.എസ്.എന്‍.എല്‍ ഓഫീസിലും മേള നടക്കും.

പുതിയ അതിവേഗ ഇന്റര്‍നെറ്റ് ഫൈബര്‍ ഒപ്റ്റിക്കല്‍ കണക്ഷനുകള്‍, ഫാന്‍സി നമ്പറുകളോടുകൂടി പുതിയ മൊബൈല്‍ സിം(94ലെവല്‍ Rs 354) കണക്ഷനുകള്‍ തുടങ്ങിയവ ആകര്‍ഷകമായ ഓഫറുകളോട് കൂടി ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാവുന്നതാണ്.