Top 5 News Today | യുവതിയെയും രണ്ടര വയസ്സുള്ള മകനെയും കാണാനില്ലെന്ന് പരാതി, യാത്രക്കാര്‍ക്ക് ഭീഷണിയായി കൊയിലാണ്ടി റെയില്‍വേസ്‌റ്റേഷനിലെ കുഴി; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (25/05/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 25 വ്യാഴാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. മുത്താമ്പി വൈദ്യരങ്ങാടിയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു; റോഡും അപകടാവസ്ഥയിലെന്ന് പ്രദേശവാസികള്‍

മുത്താമ്പി: മുത്താമ്പി വൈദ്യരങ്ങാടിയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. കടുത്ത വേനലില്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ഈ ഭാഗത്തുനിന്നും ലിറ്റര്‍ കണക്കിന് വെള്ളമാണ് ദിവസവും പാഴായി പോകുന്നത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

2. ”കെ.ടി.മജീദ് തുടങ്ങിവെച്ച പദ്ധതികളുടെ പൂര്‍ത്തീകരണവും ലക്ഷ്യം” മൂന്നാം ഘട്ട വീടുകയറി പ്രചരണവും പൂര്‍ത്തിയാക്കിയ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഷുക്കൂര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

കൊയിലാണ്ടി: വാര്‍ഡിന്റെ സമഗ്രവികസനത്തിനാണ് പ്രാമുഖ്യം നല്‍കുന്നതെന്ന് ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ചേലിയ ടൗണില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അബ്ദുല്‍ ഷുക്കൂര്‍. വികസന കാര്യങ്ങള്‍ മുന്നോട്ടുവെച്ചാണ് ജനങ്ങളോട് വോട്ടഭ്യര്‍ത്ഥിക്കുന്നത്. നേരത്തെ ഇവിടെ മെമ്പറായിരുന്ന കെ.ടി.മജീദ് തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

3. ലഹരി ഉപയോഗ കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കി കൊയിലാണ്ടി പൊലീസ്; കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ മേല്‍പ്പാലത്തിനരികില്‍ നിന്നും പിടിയിലായത് രണ്ടുപേര്‍

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ലഹരി ഉപയോഗ കേന്ദ്രങ്ങളില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. സ്‌കൂള്‍, കൊളേജുകള്‍ തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലഹരി വില്‍പ്പനക്കാര്‍ സജീവമാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസും പരിശോധന കര്‍ശനമാക്കിയത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

4. ലിഫ്റ്റിനു വേണ്ടി പ്ലാറ്റ്‌ഫോമില്‍ മൂന്ന് മീറ്റര്‍ ആഴത്തില്‍ കുഴി, ഇവിടെ വെളിച്ചവുമില്ല, സുരക്ഷാ ബോര്‍ഡുമില്ല; യാത്രക്കാര്‍ക്ക് ഭീഷണിയായി കൊയിലാണ്ടി റെയില്‍വേസ്‌റ്റേഷനിലെ കുഴി

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ പുതുതായി പണികഴിപ്പിക്കുന്ന ലിഫ്റ്റിന്റെ പണി യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നു. സുരക്ഷാ മുന്‍കരുതലുകളില്ലാതെ പ്ലാറ്റ്‌ഫോമില്‍ ലിഫ്റ്റിനുവേണ്ടി കുഴിയെടുത്തത് യാത്രക്കാര്‍ ഇതിലേക്ക് വീണ് അപകടങ്ങള്‍ പറ്റാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

5. നടുവത്തൂരിൽ നിന്ന് യുവതിയെയും രണ്ടര വയസ്സുള്ള മകനെയും കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി: നടുവത്തൂരിൽ നിന്ന് വളയം സ്വദേശിനിയെയും രണ്ടര വയസ്സുള്ള മകനെയും കാണ്മാനില്ലെന്ന് പരാതി. വളയം സ്വദേശിനി ആര്യയെയും മകനെയുമാണ് കാണാതായത്. കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…