മരം കയറ്റിപ്പോകുന്ന ലോറിയുടെ ടയര്‍പൊട്ടി; ദേശീയപാതയില്‍ സില്‍ക്ക്ബസാറില്‍ വന്‍ ഗതാഗതക്കുരുക്ക്


കൊയിലാണ്ടി: മരം കയറ്റിപ്പോകുന്ന ലോറിയുടെ ടയര്‍പൊട്ടി. രാത്രി 7.30 തോടെയാണ് സംഭവം. സില്‍ക്ക് ബസാറില്‍വെച്ച് തടികറ്റിപ്പോവുകയായിരുന്ന ലോറിയുടെ പിറക് വശത്തെ ടയര്‍പൊട്ടി നടുറോഡില്‍ കുടുങ്ങിയ നിലയിലാണുള്ളത്.

നിലവില്‍ സില്‍ക്ക് ബസാര്‍ മുതല്‍ ഇരുഭാഗത്തും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. updating…