പ്രാദേശിക കലാപരിപാടികളും ഗാനമേളയും; ആസ്വാദകര്‍ക്ക് വിരുന്നായി പറമ്പത്ത് ബോയ്‌സിന്റെ ആരവം 2k25


കൊയിലാണ്ടി: അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കും നാടിനും ആവേശക്കാഴ്ചയായി പറമ്പത്ത് ബോയ്‌സ് സംഘടിപ്പിച്ച ആരവം 2k25. ഏപ്രില്‍ 12ന് അരിക്കുളം പറമ്പത്താണ് പരിപാടി സംഘടിപ്പിച്ചത്. പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും വോയിസ് ഫോര്‍ എവര്‍ മ്യൂസിക് ബാന്റ് കാലിക്കറ്റിന്റെ ഗാനമേളയുമെല്ലാം ആസ്വാദകര്‍ക്ക് വിരുന്നായി.

പരിപാടി പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ കെ.എം അമ്മദ്ക്ക ഉദ്ഘാടനം ചെയ്തു. അതുല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അനന്തു അധ്യക്ഷത വഹിച്ചു. പി.കെ.കെ ബാബു, അനൂപ് സി.എം, ബാബു പറമ്പത്ത്, വിജയന്‍, ശോഭ.പി.എം, ഷാജി.പി തുടങ്ങിയാല്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ ആദിത്യന്‍ നന്ദി പറഞ്ഞു.

ആരവം 2k25 എന്ന പരിപാടി വിജയിപ്പിച്ച മുഴുവന്‍ ആളുകള്‍ക്കും ടീം പറമ്പത്ത് ബോയ്‌സിന്റെ നിറഞ്ഞ സ്‌നേഹവും നന്ദിയും അറിയിക്കുന്നു.