Top 5 News Today | വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വിയ്യൂർ സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ, ദേശീയപാതയോരത്തെ അനധികൃത തെരുവ് കച്ചവടക്കാർക്കെതിരെ നടപടിയുമായി കൊയിലാണ്ടി നഗരസഭ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (17/06/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 17 ശനിയാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.
1. കരള്‍ മാറ്റിവെയ്ക്കുന്നതിനും തുടര്‍ ചികിത്സയ്ക്കുമായി വേണം അറുപത് ലക്ഷത്തോളം രൂപ; മുചുകുന്ന് സ്വദേശിയായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു, കൈകോര്‍ത്ത് നാട്ടുകാരും
മുചുകുന്ന്: കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുചുകുന്ന് സ്വദേശിയായ യുവാവ് സുമനസ്സുകളുടെ കരുണ തേടുന്നു. മുചുകുന്ന് കിഴക്കേവളപ്പില്‍ രജീഷ് (42) ആണ് പൊതുജനങ്ങളുടെ സഹായത്തിനായ് അഭ്യര്‍ത്ഥിക്കുന്നത്. അറുപത് ലക്ഷത്തോളം രൂപയാണ് രജീഷിന് ചികിത്സയ്ക്കായി ആവശ്യമുള്ളത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
2. വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലൈംഗീകാതിക്രമം, സമാനമായ രണ്ട് പരാതികളില്‍ പോക്‌സോ കേസ്; വിയ്യൂര്‍ സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍
കൊയിലാണ്ടി: മലപ്പുറം വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലൈംഗീകാതിക്രമം നടത്തിയ വിയ്യൂര്‍ സ്വദേശിയായ അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. കൊയിലാണ്ടി വിയ്യൂര്‍ സ്വദേശിയായ ശാന്തി നിവാസ് വീട്ടില്‍ ജയരാജ(50)നെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
3. ദേശീയപാതയോരം കയ്യേറിയ അനധികൃത തെരുവ് കച്ചവടക്കാർക്കെതിരെ നടപടി ആരംഭിച്ച് കൊയിലാണ്ടി നഗരസഭ; പത്തോളം കടകൾ പൊളിച്ചുമാറ്റി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ അനധികൃത തെരുവ് കച്ചവടക്കാരെ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. കൊയിലാണ്ടി ദേശീയപാതയില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്തും ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരത്തുമായി അനധികൃത തെരുവ് കച്ചവടം ചെയ്യുന്ന ഷെഡുകളും ഒഴിഞ്ഞുകിടക്കുന്ന ഷെഡുകളുമാണ് നീക്കം ചെയ്തത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
4. ഇടിച്ച ശേഷം കടന്നുകളഞ്ഞ് സ്കൂട്ടർ ഉടമ; ചേമഞ്ചേരിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ദുരിതത്തിലായി ദമ്പതികള്‍
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ വച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ദുരിതത്തിലായി ദമ്പതികള്‍. വടകര സ്വദേശികളായ ഭാര്യയും ഭര്‍ത്താവുമാണ് അപകടത്തില്‍ സാരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച സ്കൂട്ടറിന്റെ ഉടമ കടന്ന് കളയുകയായിരുന്നു.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
5. ‘അവാര്‍ഡ് ഞങ്ങളിങ്ങ് എടുത്തിട്ടുണ്ടേ…’; മാതൃകാപരമായ സേവനങ്ങള്‍ നടത്തിയ എന്‍.എസ്.എസ് യൂണിറ്റിനുള്ള അവാര്‍ഡ് ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്
കൊയിലാണ്ടി: പുരസ്‌കാരത്തിന്റെ തിളക്കത്തില്‍ ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. ജില്ലയിലെ മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ കേരള ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് യൂണിറ്റിനുള്ള കോഴിക്കോട് ജില്ലാ അവാര്‍ഡാണ് സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ലഭിച്ചത്.