ജോലി തിരഞ്ഞ് മടുത്തോ? ഇതാ വടകരയില്‍ വിവിധയിടങ്ങളില്‍ ഒഴിവുണ്ട്, വിശദാംശങ്ങള്‍ നോക്കാം


വടകര: വടകര ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം ഹിന്ദി തസ്തികയില്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂൺ 19ന് തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി സ്‌കൂളില്‍ എത്തിച്ചേരേണ്ടതാണ്.

ഒഞ്ചിയം: പ്രോജക്ട് അസിസ്റ്റന്റ്, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒഞ്ചിയം പഞ്ചായത്ത് ഓഫീസിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജൂൺ 26ന് യഥാക്രമം 11 മണിക്കും രണ്ട് മണിക്കും പഞ്ചായത്ത് ഓഫീസില്‍ വെച്ച് നടക്കും.