മാലിന്യ സംസ്ക്കരണത്തിനായി തുമ്പൂര്‍മൂഴി മോഡൽ, മഹാത്മാ​ഗാന്ധിയുടെ ഓർമ്മകളുണർത്തി അര്‍ദ്ധകായ പ്രതിമയും; മാറ്റങ്ങളുമായി കൊയിലാണ്ടിയിലെ മിനിസിവില്‍ സ്റ്റേഷൻ


കൊയിലാണ്ടി: മിനിസിവില്‍ സ്റ്റേഷനില്‍ മഹാത്മാഗാന്ധിയുടെ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചു. പ്രതിമയുടെ അനാച്ഛാദനം കാനത്തില്‍ ജമീല എം.എല്‍.എ നിർവഹിച്ചു. താലൂക്കിലെ റവന്യ റിക്രിയേഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്ലാണ് പ്രതിമ നിർവഹിച്ചത്. ശില്പി ബിജു മുചുകുന്നാണ് പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

പേരാമ്പ്ര മണ്ഡലത്തിനു കീഴിലെ വില്ലേജ് ഓഫീസുകളിലേക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച ലാപ്പ്ടോപ്പ്, പ്രിന്റര്‍ എന്നിവയുടെ വിതരണം ടി.പി രാമകൃഷണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. സിവില്‍ സ്റ്റേഷനില്‍ വിവിധ ഓഫീസുകളുടെ പിന്തുണയോടെ കൃഷിഭവന്റെയും റോട്ടറി ക്ലബ്ബിന്റെയും സഹായത്തോടെ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. സിവില്‍ സ്റ്റേഷനില്‍ പുതുതായി സ്ഥാപിച്ച തുമ്പൂര്‍മൂഴി മാലിന്യ സംസ്കരണ കേന്ദ്രം കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ സത്യന്‍.കെ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വടകര ആര്‍.ഡി.ഒ ബിജു.കെ അദ്ധ്യക്ഷത വഹിച്ചു. ഇലക്ഷന്‍ ഡെ.കലക്ടര്‍ ഹിമ.കെ, ഭൂരേഖ തഹസില്‍ദാര്‍ ഹരീഷ്.കെ, റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ജിജോയ്.സി.സി, അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ വിദ്യ.പി എന്നിവര്‍ ചടങ്ങില്‍ തുടങ്ങിയവർ സംസാരിച്ചു. റവന്യ റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി പ്രകാശന്‍.വി.ടി നന്ദി പറഞ്ഞു.

മേപ്പയ്യൂർ സ്വദേശി ദീപക്കിനെ കണ്ടെത്തിയത് ഹോട്ടലിൽ കഴിയവെ; യുവാവിനായി ​ഗോവയിലേക്ക് പോയത് എസ്.ഐ ഉൾപ്പെട്ട അഞ്ചം​ഗം സംഘം, നാളെ നാട്ടിലെത്തിക്കുമെന്ന് റിപ്പോർട്ട്