മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ബാലുശ്ശേരിയില്‍ മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍


ബാലുശ്ശേരി:  0.200 ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ബാലുശ്ശേരിയില്‍ മൂന്നുപേര്‍ പിടിയില്‍. പനങ്ങാട് പറമ്പില്‍ അനന്തകൃഷ്ണന്‍(23), ബാലുശേരി കുപ്പേരി ജിഷ്ണു(22), ബാലുശേരി കുപ്പേരി താഴെ അതുല്‍(23) എന്നിവരെയാണ് ബാലുശ്ശേരി എസ്.ഐ റഫീഖ് പിയും സംഘവും അറസ്റ്റു ചെയ്തത്.

ബ്ലോക്ക് റോഡിലുള്ള സര്‍വീസ് സ്റ്റേഷനടുത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ബാലുശ്ശേരി മേഖലയിലെ എം.ഡി.എം.എയുടെ പ്രധാന വിതരണക്കാരാണ് ഇവര്‍.

കുറച്ചുകാലമായി ബാലുശ്ശേരി മേഖലയില്‍ നിരന്തരം മയക്കുമരുന്നിനെതിരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണെന്നും അതിന്റെ ഭാഗമായി മയക്കുമരുന്ന് വില്‍പ്പനക്കാരായ ഒട്ടേറെ ആളുകളെ അറസ്റ്റ് ചെയ്യാന്‍ ബാലുശ്ശേരി പോലീസിന് കഴിഞ്ഞതായും പോലീസ് പറഞ്ഞു.

അഡീ.എസ്.ഐ സുരേഷ് ബാബു, എസ്.സി.പി.ഒ ബൈജു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.

summary: three youths arrested with deadly drug mdma in balussery