70ഗ്രാം എം.ഡി.എമ്മുമായി കൂരാച്ചുണ്ടില്‍ മൂന്നുപേര്‍ അറസ്റ്റില്‍; പ്രതികളിലൊരാള്‍ മുമ്പും ലഹരികടത്തിന് പിടിയിലായി, സംഘം സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തു



കൂരാച്ചുണ്ട്: എഴുപത് ഗ്രാം എം.ഡി.എമ്മുമായി കൂരാച്ചുണ്ടില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പഴേരി ഹസ്സന്‍ മകന്‍ റിയാസ് ഹസ്സന്‍, കാവുന്തറ സ്വദേശി മുഹമ്മദ് റിയാസ്, നടുവണ്ണൂര്‍ സ്വദേശി ജിതിന്‍ എന്നിവരെയാണ് കൂരാച്ചുണ്ട് എസ്.എച്ച്.ഒ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.


അളവ് എടുക്കാനുള്ള പാത്രം തൂക്കമെടുക്കാനുള്ള ഇലക്ട്രോണിക് മെഷിന്‍ എന്നിവയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് വാഹനം പിന്തുടര്‍ന്നത്. എം.എച്ച്.ഒ4 സി.ഇസഡ് 31 എന്ന മഹാരാഷ്ട്ര റജിസ്‌ട്രേഷനുള്ള കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

റിയാസ് ഹസ്സന്‍ അഞ്ച് മാസം മുമ്പ് ബാലുശ്ശേരി പോലീസ് നടുവണ്ണൂരില്‍ നിന്നും എം.ഡി.എം കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയായിരുന്നു. രണ്ട് മാസം മുമ്പ് കര്‍ണ്ണാടകയിലെ മാണ്ടിയയില്‍ കൂരാച്ചുണ്ട് സ്വദേശി ജംഷിദ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുമ്പോള്‍ കൂടെയുണ്ടായിരുന്ന ആള്‍ കൂടിയാണ്.