കൂരാച്ചുണ്ടില്‍ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്


കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ വീടിന് നേരെ അജ്ഞാതര്‍ അജ്ഞാതര്‍ സ്‌ഫോടക വസ്തു എറിഞ്ഞു. നാല് ഗുണ്ടുകളാണ് വീട്ടുമുറ്റത്ത് പതിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒരു മണിക്കായിരുന്നു സംഭവം. രണ്ട് ഗുണ്ടുകള്‍ പൊട്ടിയ നിലയിലും രണ്ടെണ്ണം പൊട്ടാത്ത അവസ്ഥയിലുമാണ്. സ്‌ഫോടനത്തില്‍ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല. കൂരാച്ചുണ്ട് പൊലീസ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.

സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Summary: An explosive device was thrown to a house at Koorachund