കലാമത്സരങ്ങളുടെ മൂന്ന് നാളുകള്‍ പയ്യോളിയില്‍ നവംബര്‍ 25 മുതല്‍: കേരളോത്സവത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ചെയ്യേണ്ടത്


Advertisement

പയ്യോളി: കേരളോത്സവം 2022 പയ്യോളി മുന്‍സിപ്പാലിറ്റിതല കലാ-മത്സരങ്ങള്‍ നവംബര്‍ 25 മുതല്‍ 27വരെ നടക്കും. പയ്യോളി നഗരസഭ ഹാള്‍, സെക്രഡ് ഹാര്‍ട്ട് യു.പി സ്‌കൂള്‍ പയ്യോളി, എന്നിവിടങ്ങളില്‍ വച്ചാണ് പരിപാടികള്‍ നടക്കുക.

Advertisement

കലാ മത്സരങ്ങള്‍ക്ക് പങ്കെടുക്കുന്നവര്‍ക്ക് അപേക്ഷകള്‍ നവംബര്‍ 22 ചൊവ്വ വൈകീട്ട് 5 മണിക്കു മുമ്പായി പയ്യോളി മുനിസിപ്പാലിറ്റി ഓഫീസില്‍ നേരിട്ടോ അല്ലെങ്കില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ വഴിയോ സമര്‍പ്പിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു. മത്സരാര്‍ത്ഥികള്‍ക്കായുള്ള മേക്കപ്പ് സൗകര്യം സംഘാടകര്‍ ഏര്‍പ്പെടുത്തും.

Advertisement

കേരളോത്സവം 2022 സമാപന സമ്മേളനം പയ്യോളി സെക്രഡ് ഹാര്‍ട്ട് യു പി സ്‌കൂളില്‍ നവംബര്‍ 27ന് വൈകുന്നേരം 5.30 ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. വയലാര്‍ അവാര്‍ഡ് ജേതാവും പ്രശസ്ത നോവലുസ്റ്റുമായ യു.കെ.കുമാരന്‍ മുഖ്യാഥിതിയാകും. തുടര്‍ന്ന് വിവിധ കലാകാരന്മാര്‍ അണിനിരക്കുന്ന കലാ സായാഹ്നം അരങ്ങേരും

കൂടുതല്‍ വിവരങ്ങള്‍ക്ക് നഗരസഭ യൂത്ത് കോഡിനേറ്ററുമായി ബന്ധപ്പെടേണ്ടതാണ്. നമ്പര്‍ +91 98477 64999

Advertisement