കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ പൊയില്‍ക്കാവ് ടൗണ്‍, കലോപ്പൊയില്‍, പാലംതല, എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും. ശനിയാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് വൈദ്യുതി തടസപ്പെടുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ദേശീയപാത പ്രവൃത്തിയുടെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്.