കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. ജോളി നഗര്‍, ദുബായ് റോഡ്, പൂക്കാട് വെസ്റ്റ്, തുവ്വപ്പാറ ലിങ്ക് റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം മൂന്നുമണിവരെയാണ് വൈദ്യുതി തടസപ്പെടുക.

കുഞ്ഞിലാരി പള്ളി, ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയിലും ചെങ്ങോട്ട്ക്കാവ് പള്ളി ട്രാന്‍സ്‌ഫോര്‍മറിന്റെ പൊയില്‍ക്കാവ് ഭാഗത്തേക്ക് ലൈന്‍ വരുന്ന സ്ഥലങ്ങളിലും നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് വൈദ്യുതി മുടങ്ങുക.