കൊയിലാണ്ടി, മൂടാടി, അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: മൂടാടി, കൊയിലാണ്ടി, അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. മൂടാടി സെക്ഷന്‍ പരിധിയിലെ ഓട്ടുകമ്പനി, മുചുകുന്ന് കോളേജ്‌, കോട്ടയിൽ അമ്പലം ഭാഗങ്ങളിൽ നാളെ രാവിലെ 7 മണി മുതൽ 12 മണി വരെ വൈദ്യുതി മുടങ്ങും. എച്ച്ടി ടച്ചിംഗ് ക്ലിയര്‍നസ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

അരിക്കുളം സെക്ഷൻ പരിധിയിൽ മഠത്തിൽ താഴ, കുറുമയിൽ താഴ, പഞ്ഞാട്ട് സ്കൂൾ, നവീന, നടുവത്തൂർ സൗത്ത് എല്‍പി സ്ക്കൂൾ, രാജീവ് കോളനി, നടേരി വുഡ് എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും രാവിലെ 7 മണി മുതൽ 3.00 മണി വരെ വൈദ്യുതി മുടങ്ങും. 11 കെവി ടച്ചിംങ്സ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി തടസ്സപ്പെടുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

കൊയിലാണ്ടി സെക്ഷന്‍ പരിധിയിലെ ബപ്പങ്ങാട് എബി മുതൽ പോലിസ് സ്റ്റേഷൻ എബി വരെ രാവിലെ 7 മണി മുതൽ 11 മണി വരെയും, താഴെങ്ങാടി എബി മുതൽ അരങ്ങാടത്ത് എബി വരെ 11.30 മുതൽ 1 മണി വരെയും, ആന്തട്ട എബി മുതൽ 7 ടീസ്‌ AB എബി 1 മണി മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.