വെസ്റ്റ്ഹില്‍ ഗവ. പോളി ടെക്‌നിക്കില്‍ മോഷണം; നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലേറെ വിലയുള്ള മോട്ടോറുകള്‍


കോഴിക്കോട്: വെസ്റ്റ്ഹില്ലിലെ ഗവ. പോളിടെക്‌നിക് കോളേജില്‍ മോണം. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഹീറ്റ് എഞ്ചിന്‍ ലാബിലാണ് മോഷണം നടന്നത്. ഒരു ലക്ഷത്തിലേറെ രൂപയുടെ മോട്ടോറുകളാണ് ഇവിടെ നിന്ന് മോഷണം പോയത്.

സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്തു. എസ്.ഐ കെ.ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.