ഇറാനിയന്‍ പെണ്‍കുട്ടിയായ റയ്ഹാന ജബ്ബാരിയുടെ കഥ പറഞ്ഞു; മോണോ ആക്ടില്‍ ഒന്നാം സ്ഥാനവുമായി തിരുവങ്ങൂര്‍ സ്‌കൂളിലെ ഋതിക


തിരുവങ്ങൂര്‍: ഇറാനിയന്‍ പെണ്‍കുട്ടിയായ റയ്ഹാന ജബ്ബാരിയുടെ ജീവിത കഥ പറഞ്ഞ് ഹൈസ്‌കൂള്‍ വിഭാഗം മോണോ ആക്ടില്‍ സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഋതിക ലാലിഷ്.എസ്. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഋതിക.

തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളെ കുത്തിക്കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധേയയായ ഇറാനിയന്‍ വനിതയാണ് റെയ്ഹാന ജബ്ബാരി. ഇവരുടെ ജീവിത കഥയുടെ സ്വതന്ത്ര ദൃശ്യാവിഷ്‌കാരമാണ് ഋതിക വേദിയില്‍ അവതരിപ്പിച്ചത്.

സി.ഐ.എസ്.എഫ് റിട്ടയേഡ് ഉദ്യോഗസ്ഥനായ ലാലിഷ് കുമാറിന്റെയും തിരുവങ്ങൂര്‍ യു.പി. സ്‌കൂളിലെ അധ്യാപികയായ കവിതയുടെയും മകളാണ് ഋതിക.