രാജീവന്റെ മരണത്തിന്റെ ദുരൂഹത നീക്കണം, പ്രദേശത്തെ ലഹരിമുക്തമാക്കണം; ഊരള്ളൂരിൽ കർമ്മ സമിതി
അരിക്കുളം: ഊരള്ളൂര്‍ പുതിയേടത്ത് താഴ വയലില്‍ രാജീവനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണ വേണമെന്ന് നാട്ടുകാർ. നാട്ടുകാരുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു. മദ്യ മയക്കുമരുന്ന് സംഘങ്ങളുടെ താമളമായി മാറിയിരിക്കുകയാണ് ഊരള്ളൂരെന്നും ഇവരിൽ നിന്നും പ്രദേശത്തെ മുക്തമാക്കണമെന്നുമാണ് കർമസമിതിയുടെ ആവശ്യം.
ചെത്തിൽ (കൊച്ചേരി) രാജീവന്റേത് കൊലപാതകമോ, ആത്മഹത്യയോ എന്ന് വ്യക്തമല്ല. എന്നാൽ വയലിൽ മൃതദേഹം കണ്ടിട്ടും ആരെയും അറിയിക്കാതെ മാറിനിൽക്കുന്ന സമീപനമാണ് മദ്യമയക്കുമരുന്ന് സംഘത്തിലുൾപ്പെട്ടവരിൽ നിന്നുണ്ടായത്. വിദ്യാർത്ഥികൾ മുതൽ ലഹരി മരുന്നുകളുടെ ഉപയോക്താക്കളായി. മദ്യ-മയക്കുമരുന്ന് വില്പനകേന്ദ്രങ്ങളായി പ്രദേശം മാറിയെന്നും കർമ്മ സമിതി പറയുന്നു. 2017-ൽ നടന്ന ആയിഷ ഉമ്മയുടെ കൊലപാതകത്തിലുൾപ്പെടെ ഇത്തരക്കാരുടെ പങ്കുണ്ടെന്ന ആരോപണവുമുണ്ട്.
സമഗ്രാന്വേഷണം നടത്തി രാജീവന്റെ ദുരൂഹ മരണത്തിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരണം. ഊരള്ളൂർ, ഊട്ടേരി പ്രദേശത്ത് പ്രവർത്തിക്കുന്ന ലഹരിമാഫിയക്കെതിരേ കർശന നടപടി അധികൃതർ സ്വീകരിക്കണം. പ്രദേശത്തെ മദ്യ-മയക്കുമരുന്ന് വില്പനകേന്ദ്രങ്ങളിൽ ജനകീയ പരിശോധന നടത്താനും യോഗം ധാരണയായി.
Related News : രാജീവന്റെ മരണം: ഊരള്ളൂരിലെ വയലിൽ കണ്ടെത്തിയ മൃതദേഹം ആദ്യം കണ്ടത് ആരാണെന്ന അന്വേഷണത്തിൽ പോലീസ്
യോഗത്തിൽ അരിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതൻ അധ്യക്ഷത വഹിച്ചു. എം.പ്രകാശൻ, ജെ.എൻ. പ്രേംഭാസിൻ, എം.സുനിൽ തുടങ്ങിവർ സംസാരിച്ചു. കർമസമിതി ഭാരവാഹികളെയും തിരഞ്ഞെടുത്തു.
എസ്. മുരളീധരൻ ചെയർമാനും വി. ബഷീർ കൺവീനറുമാണ്. സി. നാസർ, ഇ. ഭാസ്കരൻ , അഷറഫ് വള്ളോട്ട് എന്നിവർ വൈസ് ചെയർമാന്മാരാണ്. സി.കെ. ദിനുപ് , എം.കെ. രാഗീഷ് , ടി.പി. സുനിൽ ,കെ.എം. നജിദ് എന്നിവരാണ് ജോയിന്റ് കൺവീനർമാർ. പി. ദാമോധരൻ ഖജാൻജി.
Summary: ‘The reality of Rajeev’s mysterious death should be brought out, the area should be made drug-free’; Karma Samiti created in Urallur