പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിച്ച് പൊളിച്ച് വില്‍ക്കല്‍; പ്രായപൂര്‍ത്തിയാവാത്ത ഒരാളുള്‍പ്പെടെ മൂന്ന് പേരാമ്പ്ര സ്വദേശികള്‍ പിടിയില്‍


Advertisement

പേരാമ്പ്ര: ബൈക്ക് മോഷണക്കേസില്‍ പേരാമ്പ്ര സ്വദേശികള്‍ പിടിയില്‍. പേരാമ്പ്ര സ്വദേശികളായ അല്‍ഫര്‍ദാന്‍ (18), വിനയന്‍ (48) പ്രായംപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് വയനാട് വെള്ളമുണ്ട എസ്.ഐ. ഷറഫുദ്ദീനും സംഘവും അറസ്റ്റുചെയ്തത്.

Advertisement

തരുവണയില്‍നിന്ന് കഴിഞ്ഞദിവസം മോഷണംപോയ ബൈക്ക് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികള്‍ വലയിലായത്. ഈ സംഘത്തോടൊപ്പം പ്രായംപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്ളതായി പോലീസ് പറഞ്ഞു.

Advertisement

വയനാട്ടിലും അയല്‍ജില്ലകളിലുമായി പതിനഞ്ചോളം ബൈക്കുകള്‍ സംഘം മോഷ്ടിച്ചതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ പള്‍സര്‍ മോഡല്‍ ബൈക്കുകളാണ് മോഷ്ടിക്കുന്നതെന്നും പോലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്കുകള്‍ വിനയന്‍ പൊളിച്ചുവില്‍ക്കുകയാണ് രീതി. തരുവണ സ്വദേശി ആദര്‍ശിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് കാണാതെപോയിരുന്നു. ഈ ബൈക്ക് ഇവരില്‍നിന്ന് കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

Advertisement

summary: the police arrested a gang of perambra native who stole bike and sold them