വീണ്ടും പായലും പുല്ലും നിറഞ്ഞ് നാശത്തിന്റെ വക്കിലായി മലബാറിന്റെ നെല്ലറ; കൊയ്ത്തുയന്ത്രം, തോട് നിര്‍മ്മാണം എന്നിവ അത്യാവശ്യം, കരുവോട് ചിറയില്‍ നെല്‍കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്കുവേണം സര്‍ക്കാര്‍ പിന്തുണ


മേപ്പയൂര്‍: മലബാറിന്റെ നെല്ലറ എന്നു വിശേഷിപ്പിക്കുന്ന കരുവോട് ചിറയില്‍ നെല്‍കൃഷി നാശത്തിന്റെ വക്കില്‍. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ആറ് വര്‍ഷം മുന്‍പ് ജനകീയ പങ്കാളിത്തത്തോടെ മേപ്പയൂര്‍ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് കരുവോട് ചിറയില്‍ കൃഷി ഇറക്കിയെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് കുറഞ്ഞ് കുറഞ്ഞ് ഇപ്പോള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെയെത്തി നില്‍ക്കുകയാണ്.

ചിറയുടെ മേല്‍ഭാഗമായ കൊല്ലറോത്ത് താഴെ മുതല്‍ കീഴലത്ത് താഴെയും കണ്ടം ചിറഭാഗത്തും നാമമാത്രമായ സ്ഥലത്താണ് ഇപ്പോള്‍ കൃഷിയുള്ളത്. പുഞ്ചകൃഷി മാത്രമാണ് ഇപ്പോള്‍ ഇവിടെ നടത്താന്‍ കഴിയുന്നത്. കൃഷി ഇറക്കുന്ന കര്‍ഷകര്‍ക്ക് വിളവെടുക്കാന്‍ ആവുന്ന സമയത്ത് കൊയ്ത്ത് യന്ത്രം ലഭിക്കാത്തതും കനാല്‍വെള്ളം വയലിലേക്ക് കുത്തിയിറന്നതുമാണ് കൃഷി ഇറയ്ക്കുന്ന കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്‍തിരിയാന്‍ പ്രധാന കാരണം.

ആഫ്രിക്കന്‍ പായലും വരിപ്പുല്ലുമെല്ലാം നിറഞ്ഞ് കരുവോട് ചിറ വീണ്ടും നാശത്തിന്റെ വക്കിലാണ്. കര ഭാഗങ്ങളില്‍ ഏതാനും കര്‍ഷകര്‍ മാത്രമാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. ചിറയിലെ കൃഷിയിടങ്ങളിലെ പായല്‍ നീക്കം ചെയ്യാന്‍ കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതിനാലാണ് ഭൂരിഭാഗം കര്‍ഷകരും പാടശേഖര സമിതികളും കൃഷിപ്പണി നിര്‍ത്തിയിരിക്കുന്നത്. കൃഷി ഇറക്കാന്‍ കര്‍ഷകര്‍ക്ക് സഹായവും ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. പ്രശ്‌ന പരിഹാരത്തിന് പഞ്ചായത്ത് അധികൃതര്‍ ഇടപെടണമെന്ന ആവശ്യവും കര്‍ഷകര്‍ ഉയര്‍ത്തുന്നു.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലാളികളെ ഇറക്കി പായലും പുല്ലും നീക്കം ചെയ്യണമെന്ന ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ട് വെക്കുന്നത്. കരുവോട് ചിറ കേന്ദ്രമാക്കി സമഗ്രവികസനപദ്ധതി വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചിറയുടെ ഭാഗമായ കണ്ടം ചിറ തോടിന്റെ നവീകരണത്തിന് കേരള ലാന്‍ഡ്‌സവലപ്‌മെന്റ് കോര്‍പ്പറേഷന്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം സര്‍ക്കാര്‍ മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി 3 കോടി 45 ലക്ഷം രൂപ അനവദിച്ചിരുന്നു. ജലസംഭരണി നവീകരിക്കല്‍, കണ്ടം ചിറ തോട് ഉള്‍പ്പെടെയുള്ള തോടുകള്‍ വീതി കൂട്ടി നിലനിര്‍ത്താനാമായിരുന്നു ഈ തുക അനുവദിച്ചിരുന്നത്. എന്നാല്‍ വികസനം മുന്‍നിര്‍ത്തി നിര്‍മിച്ച ബണ്ടുകള്‍ കനത്ത മഴയില്‍ ഒലിച്ചുപോവുകയായിരുന്നു.

ബണ്ടിന്റെ നിര്‍മ്മാണ വേളയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചെങ്കിലും ആരുംതിരിഞ്ഞു നോക്കിയില്ല. പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടായിരം ഹേക്ടര്‍ സ്ഥലത്ത് ഓരോ വര്‍ഷവും നെല്‍കൃഷി നടപ്പിലാക്കുമെന്ന് അന്നത്തെ കൃഷിമന്ത്രി പറഞ്ഞിരുന്നു. കരുവോട് ചിറയിലും എല്ലവര്‍ഷവും നെല്‍കൃഷിയിറക്കുമെന്ന് പേരാമ്പ്ര വികസന സെമിനാറിലും പദ്ധതിയിട്ടെങ്കിലും ഒരു വര്‍ഷം മാത്രം കൃഷിയിറക്കി എന്നല്ലാതെ സ്ഥിതി പഴയ അവസ്ഥയില്‍ തന്നെ.

കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നം

കൃഷി ഇറക്കുന്ന കര്‍ഷകര്‍ക്ക് വിളവെടുക്കാന്‍ ആവുന്ന സമയത്ത് കൊയ്ത്ത് മെഷ്യന്‍ കിട്ടാത്തതും, കനാല്‍വെള്ളം വയലിലേക്ക് കുത്തിയിറന്നതുമാണ് കൃഷി ഇറയ്ക്കുന്ന കര്‍ഷകര്‍ കൃഷിയില്‍ നിന്ന് പിന്‍തിരിയാന്‍ പ്രധാന കാരണം.
മേപ്പയൂര്‍ പഞ്ചായത്തിന് സ്വന്തമായി കൊയ്ത്തുയന്ത്രം ഇല്ലാത്തതാണ് കര്‍ഷകര്‍ക്ക് വിനയാവുന്നത്. നശിക്കാതെ കിടക്കുന്ന പാടത്തെ നെല്ല് അതിഥി തൊഴിലാളികള്‍ക്ക് 800 രൂപയും കര്‍മസേനക്ക് 400 രൂപയും ദിവസകൂലി നല്‍കിയാണ് കൊയ്‌തെടുക്കുന്നത്.

കരുവോട് ചിറയുടെ ഭാഗമായ വയലാട്ട് ചിറയില്‍ വേണ്ടത്രവെള്ളം ലഭ്യമാകാത്തത് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നമാണ്. മേപ്പയൂര്‍ തുറയൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമാണിത്. ഇവിടെ പൈപ്പ് ഉപയോഗിച്ചാണ് വെള്ളം എത്തിക്കുന്നുന്നത്. വിയ്യം ചിറയില്‍ ജലസേചന വകുപ്പ് നടപ്പിലാക്കിയ പദ്ധതി പ്രകാരമാണിത്. തോട്ടിലൂടെ ഒഴുകിയെത്തുന്ന ജലം പമ്പ് ചെയ്ത് വിയ്യം ചിറയില്‍ സ്ഥാപിച്ച ടാങ്കില്‍ സംഭരിക്കുകയും അത് പൈപ്പ് വഴി കൃഷി സ്ഥലത്തേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. 700 മീറ്റര്‍ വരെ വെള്ളമെത്തിക്കുന്നുണ്ട്. തുറയൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലെ കൃഷിക്കാര്‍ ഈ വെള്ളമാണ് കൃഷിക്കുപയോഗിക്കുന്നത്. എന്നാല്‍ മേപ്പയൂര്‍ പഞ്ചായത്തില്‍ പെട്ട ചിറയില്‍ ഈ വെള്ളം ലഭ്യമായിരുന്നില്ല. ഈ പൈപ്പ് എഴുനൂറ് മീറ്റര്‍ ദൂരത്തേക്ക് കൂടി നീട്ടിയാല്‍ വയലാട് ചിറയില്‍ മുഴുവന്‍ ജലം ലഭ്യമാവും. പുഴയില്‍ നിന്ന് ഉപ്പ് വെള്ളം കയറി വരുന്നതാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി. പുഴയും തോടും സംഗമിക്കുന്നിടത്തെ റഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രവര്‍ത്തനക്ഷമമാക്കണം.

കണ്ടംചിറ സൈഡ് തോട് നിര്‍മാണം: ആവശ്യം ശക്തമാക്കി കര്‍ഷകര്‍

കണ്ടഞ്ചിറ പാടശേഖരത്തില്‍പ്പെട്ട വയലാട് ചിറ കളത്തില്‍ താഴെ മുതല്‍ കണ്ടം ചിറ വരെ സൈഡ് തോട് നിര്‍മാണം നടന്നില്ലെങ്കില്‍ കൃഷി ഇറക്കാന്‍ ഇത്തവണ സാധിക്കില്ല. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ അനുഭവപ്പെടാറുള്ള രൂക്ഷമായ വരള്‍ച്ചയില്‍ കൃഷികള്‍ ഉണങ്ങി കണ്ടം ചിറയിലെ കര്‍ഷകര്‍ ദുരിതത്തിലാവും. സൈഡ് തോട് വന്നാല്‍ ഒരു പരിധിവരെ വരെ വരള്‍ച്ചക്ക് പരിഹാരമാകും. 1.5 കി.മീ വരുന്ന സൈഡ് തോടിന്റെ പണി പൂര്‍ത്തീകരിക്കേണ്ടത്. കളത്തില്‍ താഴെ നിന്ന് തുടങ്ങി പുതിയെടുത്തു കുന്നുമ്മല്‍ താഴ, നെല്യാട്ടുമ്മല്‍ താഴ വഴി കണ്ടം ചിറ വെള്ളം എത്തിക്കാനുള്ള സൈഡ് തോട് നിര്‍മാണമാണ് നടക്കേണ്ടത്. കരുവോട് ചിറയുടെ ഭാഗമായി വരുന്ന തെക്കേട്ടില്‍ താഴെ മുതല്‍ വയലാട് ചിറ വരെ തോട് നിര്‍മാണം ഏകദേശം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ചെറുവണ്ണൂര്‍, തുറയൂര്‍, മേപ്പയൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ചിറയുടെ ചെറുവണ്ണൂര്‍ തുറയൂര്‍ ഭാഗത്ത് ഏകദേശം 800 മീറ്റര്‍ ഈ പദ്ധതിയുടെ സൈഡ് തോട് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഒന്നര കിലോമീറ്റര്‍ ഭാഗത്താണ് സൈഡ് തോട് അത്യാവശ്യമായി നിര്‍മിക്കേണ്ടത്. ഉപ്പുവെള്ളം കലര്‍ന്നുള്ള പ്രശ്‌നം പരിഹരിക്കാനും ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന ചിറയുടെ മുഴുവന്‍ ഭാഗങ്ങളും കൃഷി ചെയ്യാനും ഇതു സാധ്യമായാല്‍ അനായാസം സാധിക്കും.

കണ്ടം ചിറ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞവര്‍ഷം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി കാര്യക്ഷമമായി തന്നെ കൃഷിയിറക്കിക്കിയിരുന്നു. വരള്‍ച്ച മാസങ്ങളില്‍ വളരെ പ്രയാസം നേരിട്ടതായി കര്‍ഷകര്‍ പറയുന്നു. പുഞ്ച കൃഷിയുടെ സമയത്ത് ചിറയില്‍ നിന്ന് നടക്കല്‍ വഴി കുറ്റ്യാടി പുഴയിലേ പുറന്തള്ളപ്പെടുന്ന വെള്ളം റീസൈക്കിള്‍ ചെയ്തു വരള്‍ച്ച സമയത്ത് കരുവോട് ചിറയു ഭാഗമായ വിയ്യം ചിറ, കണ്ടംചിറ ഭാഗങ്ങളില്‍ എത്തിച്ചു ലാഭകരമായ രീതിയില്‍ പുഞ്ച കൃഷിക്ക് ഉപയോഗ പ്പെടുത്താന്‍ സാധിക്കും. മേപ്പയൂര്‍ പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ മുന്‍ കൈ എടുക്കണമെന്നതാണു കര്‍ഷകരുടെ ആവശ്യം. മേപ്പയ്യൂര്‍ പഞ്ചായത്തിലെ കരുവോട് കണ്ടഞ്ചിറ പാടശേഖരത്തി ല്‍പ്പെട്ട വയലാട് ചിറ കളത്തി ല്‍ താഴെ മുതല്‍ കണ്ടം ചിറ വരെ സൈഡ് തോട് നിര്‍മാണം നടന്നില്ലെങ്കില്‍ കൃഷി ഇറക്കാ ന്‍ സാധിക്കില്ലെന്ന് കര്‍ഷകര്‍. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളി ല്‍ അനുഭവപ്പെടാറുള്ള രൂക്ഷ മായ വരള്‍ച്ചയില്‍ കൃഷികള്‍ ഉണങ്ങി കണ്ടം ചിറയിലെ കര്‍ഷകര്‍ പ്രയാസം അനുഭവി ക്കേണ്ടി വരും. സൈഡ് തോട് വന്നാല്‍ ഒരു പരിധിവരെ വരള്‍ച്ചക്ക് പരിഹാരമാകും. 1.5 കി. മീ വരുന്ന സൈഡ് തോടിന്റെ പണിയാണ് പൂര്‍ത്തീ കരിക്കേണ്ടത്. കളത്തില്‍ താഴെ നിന്ന് തുടങ്ങി പുതിയെടുത്തു കുന്നുമ്മല്‍ താഴ, നെല്യാട്ടുമ്മല്‍ താഴ വഴി കണ്ടം ചിറ വെള്ളം എത്തിക്കാനുള്ള സൈഡ് തോട് നിര്‍മാണമാണ് നടക്കേണ്ടത്. കരുവോട് ചിറയുടെ ഭാഗമായി വരുന്ന തെക്കേട്ടില്‍ താഴെ മുതല്‍ വയലാട് ചിറ വരെ തോട് നിര്‍മാണം ഏകദേശം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Summary:The paddy field of Malabar is again full of moss and grass and is on the verge of destruction