ഓണം വെള്ളത്തിലാകുമോ? സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്


കോഴിക്കോട്: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ടതും ശക്തമായതുമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഏഴ് വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും സമീപമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇതില്‍നിന്ന് ഒരു ന്യൂനമര്‍ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനമര്‍ദ പാത്തി തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും നിലനില്‍ക്കുന്നതായും അറിയിപ്പില്‍ പറയുന്നു. ഇതിന്റെ ഫലമായാണ് കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്ക് സാധ്യതയുള്ളത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പൂര്‍ണ്ണരൂപത്തില്‍:

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപക മഴ സാധ്യത.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപകമായ സാധാരണ മഴ സാധ്യത, മലയോര പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യത.
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡല്‍ പ്രകാരം ഇന്ന് കേരളത്തില്‍ വ്യാപക മഴ സാധ്യത. തെക്കന്‍ ജില്ലകളിലും മലയോര മേഖലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത.

summary: The Meteorological Department has predicted widespread rain in the state for the next five days