എണ്ണപ്പലഹാരങ്ങള്‍ പൊതിയാന്‍ പത്രക്കടലാസ് ഉപയോഗിക്കരുത്; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്


Advertisement

കോഴിക്കോട്: തട്ടുകടകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ ഫുഡ്‌ഗ്രേഡ് പാക്കിങ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. പത്രക്കടലാസിലുള്ള ലെഡ് പോലുള്ള രാസവസ്തുക്കള്‍, ചായങ്ങള്‍ എന്നിവ നേരിട്ട് ഭക്ഷണത്തില്‍ കലരുന്നത് ഒഴിവാക്കാനാണ് മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്.

Advertisement

സമൂസ, പക്കോഡ പോലുള്ള എണ്ണപ്പലഹാരങ്ങളുടെ എണ്ണയൊപ്പാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിന് എഫ്എസ്എസ്എഐ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിതമാര്‍ഗമെന്ന നിലയില്‍ ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷ്ണര്‍ അറിയിച്ചു. ഫലപ്രദമായ പാക്കേജിങ്ങില്‍ ഭക്ഷണങ്ങളുടെ ഘടനാമാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തും.

Advertisement
Advertisement