കമ്പികള്‍ തുരുമ്പിച്ച് ദ്രവിച്ച നിലയില്‍, സിമന്റും അടര്‍ന്നുവീണു; വിയ്യൂര്‍ പെരുവട്ടൂര്‍ റോഡില്‍ കക്കുളം പാടശേഖരത്തോട് ചേര്‍ന്ന മേല്‍പ്പാലം അപകടാവസ്ഥയില്‍
കൊയിലാണ്ടി: വിയ്യൂര്‍-പെരുവട്ടൂര്‍ റോഡില്‍ കക്കുളം പാടശേഖരത്തിനോട് ചേര്‍ന്ന തോടിന്റെ മേല്‍പ്പാലം അപകടാവസ്ഥയില്‍. പാലത്തിന്റെ അടിഭാഗത്ത് പകുതിയോളം സിമന്റ് അടര്‍ന്ന് മാറിയ അവസ്ഥയിലാണുള്ളത്. കോണ്‍ക്രീറ്റിനുപയോഗിച്ച കമ്പികള്‍ തുരിമ്പ് പിടിച്ച് ജീര്‍ണ്ണിച്ചിരിക്കുകയാണ്.
നിരവധിയാളുകള്‍ കടന്നുപോകുന്ന വഴിയാണിത്. ഒരു സര്‍വ്വീസ് ബസ്സും നിരവധി സ്‌കൂള്‍ ബസ്സുകളും മണ്ണ് ലോറികളും കടന്നുപോകുന്ന വഴിയാണിത്. അടിയന്തിരമായി ബന്ധപ്പെട്ട അധികാരികള്‍ അവശ്യ നടപടികള്‍ എടുത്തില്ലെങ്കില്‍ അപകടം ക്ഷണിച്ചു വരുത്തലാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Summary: the flyover on the Viyyur-Peruvattur road adjacent to the Kakkulam paddy fields is in a dangerous condition