”പേരാമ്പ്ര മത്സ്യമാര്‍ക്കറ്റിലെ ഡ്രൈനേജ് സംവിധാനം പുനസ്ഥാപിക്കുക”; മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍


പേരാമ്പ്ര: പേരാമ്പ്ര മത്സ്യമാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥയ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യവിതരണ അനുബന്ധ തൊഴിലാളി ഫെഡറേഷന്‍ (എസ്.ടി.യു) പേരാമ്പ്ര ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്ന തൊഴിലാളികളെ മാറാരോഗത്തിലേക്ക് തള്ളിവിടുന്ന, കൊതുക് വളര്‍ത്ത് കേന്ദ്രമായിമാറിയ ഡ്രൈനേജ് സംവിധാനം പുനര്‍ നിര്‍മ്മിക്കുക, മത്സ്യമാര്‍ക്കറ്റിലെ ശോചനീയാവസ്ഥ പരിഹരിക്കുക, കുടിവെള്ള, ശൗച്യാലയ സൗകര്യം ഒരുക്കുക, മത്സ്യം വാങ്ങാന്‍ വരുന്നവര്‍ക്ക് വഴി ഒരുക്കുക, പുറത്ത് മത്സ്യകച്ചവടത്തിന് ലൈസന്‍സ് കൊടുക്കുന്നത് അവസാനിപ്പിക്കുക, തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

പ്രതിഷേധം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉല്‍ഘാടനം ചെയ്തു. മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയന്‍(എസ്.ടി.യു)സംസ്ഥാന പ്രസിഡണ്ട് എം.കെ.സി. കുട്ട്യാലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സാഹിര്‍ പാലക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.ടി.കുഞ്ഞമ്മത് സ്വാഗതവും, കക്കാട്ട് റാഫി നന്ദിയും പറഞ്ഞു.

ഇ. ഷാഹി, ടി.പി മുഹമ്മദ്, കെ.പി റസാഖ്, ടി.കെ.നഹാസ്, എം.കെ.ഇബ്രാഹിം, ചന്ദ്രന്‍ കല്ലൂര്‍, പി.കെ.റഹീം, സി.സി അമ്മദ്, കോമത്ത് കുഞ്ഞിമൊയ്തി, കെ.സവാദ്, മുബീസ് ചാലില്‍, എന്‍.എം.യൂസഫ്, കൂത്താളി ഷാജി എന്നിവര്‍ പ്രസംഗിച്ചു. ഇ.കെ.സലാം, കെ.മനാഫ്, പി.വി.സലാം, സി.കെനൗഫല്‍, എം.കെ.കൂട്ട്യാലി, സി.സി.മജീദ്, പി.എംബഷീര്‍ നേതൃത്വം നല്‍കി.