പൗരത്വ ഭേദഗതി നിയമം ജനങ്ങളെ വിഭജിക്കാനുള്ള ശ്രമം; പേരാമ്പ്രയിലും പയ്യോളിയിലും ഡി.വൈ.എഫ്.ഐ പ്രതിഷേധം
പേരാമ്പ്ര: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ പയ്യോളിയിലും പേരാമ്പ്രയിലും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ജനങ്ങളെ വിഭജിക്കാനുള്ള ഈ നിയമനത്തിനെതിരെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. സ്റ്റേറ്റ് ഹൈവെ ഉപരോധിച്ചു.
മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം.ജിജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സി.കെ.രൂപേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ആദിത്യ സുകുമാരന്‍, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളാണ് ആര്‍.ബിനില്‍ രാജ്, കെ.പി. അഖിലേഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി വി.കെ.അമര്‍ഷാഹി സ്വാഗതവും ദില്‍ഷാദ് കെ.കെ നന്ദിയും പറഞ്ഞു. നെറ്റ് മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കാളികളായി.
കേന്ദ്രം പൗരത്വഭേദഗതി ബില്‍ നടപ്പിലാക്കുന്നതിനെതിരെ പയ്യോളി അങ്ങാടിയില്‍ ഡി.വൈ.എഫ്.ഐ
തുറയൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് പ്രസിഡന്റ്
സി.ടി. അജയ്ഘോഷ്, ഇരിങ്ങത്ത് മേഖല സെക്രട്ടറി സനീഷ് കൊറവട്ട, തുറയൂര്‍ മേഖല സെക്രട്ടറി അരുണ്‍.പി.കെ, പ്രസിഡന്റ് അശ്വന്ത് സി.കെ, സബിന്‍രാജ്, ശിഷിത്ത്.എം.ടി എന്നിവര്‍ നേതൃത്വം കൊടുത്തു.