കക്കോടിക്കടുത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപെട്ടത് അത്ഭുതകരമായി


കോഴിക്കോട്: കക്കോടിക്കടുത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കുട്ടി അടക്കം മൂന്നു പേര്‍ രക്ഷപെട്ടത് അത്ഭുതകരമായി.

ഇന്ന് ഉച്ചക്ക് ഒന്നേ മുക്കാലോടെയാണ് സംഭവം. കക്കോടിക്കടുത്ത് ചാലില്‍താഴത്ത് വെച്ചാണ് കാറിന് തീപിടിച്ചത്. കാറില്‍ നിന്നും പുക ഉയരുന്നതുകണ്ട് കാറിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടി രക്ഷപെടുകയിരുന്നു.

വിവരമറിഞ്ഞ് വെള്ളിമാടു കുന്ന് ഫയര്‍ഫോഴ്സും പൊലിസും സ്ഥലത്തെത്തിയാണ് തീയണച്ചത്.

വീഡിയോ കാണാം

summary: the car caught fire and the occupants miraculously escaped