കോഴിക്കോട്ടെ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റില്‍ താല്‍ക്കാലിക ഒഴിവ്; യോഗ്യതയും വിശദാംശങ്ങളും അറിയാം



കോഴിക്കോട്:
സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡവലപ്പ്മെന്റില്‍ (സി.ഡബ്യൂ.ആര്‍.ഡി.എം) കുടിയൊഴിക്കപ്പെട്ടവരുടെ (evictees) വിഭാഗത്തിന് സംവരണം ചെയ്ത സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് I തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവുണ്ട്.

യോഗ്യത: അംഗീകൃത സര്‍വ്വകലാശാല ബിരുദം, കെജിടിഇ ടെപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ഹയര്‍/തത്തുല്യ യോഗ്യത, കെജിടിഇ ടൈപ്പ്റൈറ്റിംഗ് മലയാളം ലോവര്‍ തത്തുല്യം, കെജിടിഇ ഷോര്‍ട്ട്ഹാന്റ് ഇംഗ്ലീഷ് ലോവര്‍/തത്തുല്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം.

വയസ് 2025 ജനുവരി ഒന്നിന് 35 (നിയമാനുസൃത വയസിളവ് ബാധകം).

സി.ഡബ്യൂ.ആര്‍.ഡി.എം സ്ഥാപിക്കുന്നതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം അര്‍ഹരായവരുമായ ഉദ്യോഗാര്‍ത്ഥികള്‍ ഇത് സംബന്ധിച്ച് റവന്യൂ അധികാരിയില്‍ നിന്നുളള സാക്ഷ്യപത്രവും, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി 20 നകം തൊട്ടടുത്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2370179.

Summary: Temporary vacancy in Kozhikode Center for Water Resources Development