നാഷണൽ ഹൈവേയിൽ അനധികൃത കയ്യേറ്റങ്ങൾ; നിയന്ത്രിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനും കൊയിലാണ്ടിയിൽ ടാസ്ക് ഫോഴ്സ് വരുന്നു


കൊയിലാണ്ടി: നാഷനൽ ഹൈവേയിലെ അനധികൃത കയ്യേറ്റങ്ങൾ നിയന്ത്രിക്കുന്നതിനും ക്രമപ്പെടുത്തുന്നതിനും യോഗം ചേർന്ന് നഗരസഭയും വിവിധ വകുപ്പുകളും. നഗരസഭാ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ കെ.പി.സുധ അധ്യക്ഷ വഹിച്ചു. യോഗത്തിൽ നാഷനൽ ഹൈവേ, റവന്യു, നഗരസഭാ ആരോഗ്യ വിഭാഗം, ട്രാഫിക് പോലീസ് എന്നിവരടങ്ങുന്ന ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ തീരുമാനിച്ചു.

യോഗത്തിൽ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ, ആരോഗ്യ സ്റ്റാൻ സിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി സി. പ്രജില, എൻ.എച്ച് എഞ്ചിനീയർ ജാഫർ, പോലീസ് ഓഫീസർ സുശാന്ത്, ട്രാഫിക് പോലീസ് ദിനേശ്, വില്ലേജ് ഓഫീസർ ജയൻ വരിക്കോളി, നഗരസഭാ എച്ച്.ഐ രമേശൻ കെ.പി, സൂപ്രണ്ട് ബീന കെ.കെ, അസിസ്റ്റന്റ് എഞ്ചിനിയർ അരവിന്ദൻ, റവന്യു ഇൻസ്പെക്ടർ ഷനിൽകുമാർ , എച്ച്.ഐ മുഹമ്മദ് ഹനീഫ എന്നിവർ യോഗത്തിൽ പങ്കെടുത്തു.