Tag: Wayanad

Total 36 Posts

രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കി. കഴിഞ്ഞ ദിവസം പുറത്ത് വന്ന കോടതി വിധിയെ തുടര്‍ന്നാണ് വയനാട് ലോക്‌സഭാ അംഗമായ രാഹുല്‍ ഗാന്ധിക്ക് എം.പി സ്ഥാനം നഷ്ടമായിരിക്കുന്നത്. ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെതാണ് തീരുമാനം. വിധി വന്ന വ്യാഴാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നുവെന്ന് ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ ഉത്തരവില്‍ പറയുന്നു. 2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിന്റെ

വയനാട്ടില്‍ തേന്‍ ശേഖരിക്കാന്‍ ഭാര്യക്കൊപ്പം കാട്ടില്‍ പോയ യുവാവിന് നേരെ കരടിയുടെ ആക്രമണം; ഗുരുതര പരിക്ക്

മാനന്തവാടി: വയനാട്ടില്‍ കരടിയുടെ ആക്രമണം. കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോയ യുവാവിന് നേരയാണ് ആക്രമണം. ചെതലയം പൊകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സൂരക്കുടി കോളനിയ്ക്കു സമീപം ബുധനാഴ്ച രാവിലെ 11-മണിയോടെയായിരുന്നു ആക്രമണമുണ്ടായത്. ഭാര്യ ബിന്ദുവിനൊപ്പം കാട്ടിലെത്തിയ രാജനു നേരെ കരടി ചാടി വീഴുകയായിരുന്നു. രാജന്റെ പുറത്തും കഴുത്തിനും കരടി മാന്തുകയും കടിക്കുകയും

മാരകമയക്കുമരുന്നായ എം.ഡി.എം.എ.യുമായി കോഴിക്കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ പിടിയില്‍

തോല്പെട്ടി: വയനാട് തോല്പെട്ടി ചെക്പോസ്റ്റില്‍ 292 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. പൊറ്റമ്മലിലെ കരിമുറ്റത്ത് ജോമോന്‍ ജെയിംസ് (22), എടക്കാട് മണ്ടയാറ്റുപടിക്കല്‍ എ.എല്‍. അഭിനന്ദ് (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാറില്‍ എം.ഡി.എം.എയുമായി സഞ്ചരിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹനപരിശോധനയില്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. തോല്പെട്ടി

വെടിയേറ്റിട്ടും ശൗര്യം വിടാതെ കടുവ, ഒടുവില്‍ മയങ്ങി വീണ് കീഴടങ്ങല്‍; വയനാട് പടിഞ്ഞാറത്തറയില്‍ പിടികൂടിയ കടുവയെ ബത്തേരിയിലേക്ക് കൊണ്ടുപോയി (വീഡിയോ കാണാം)

മാനന്തവാടി: പ്രദേശവാസികളെ ഭയത്തിന്റെ മുള്‍മുനയിലാക്കിയ ദിവസങ്ങള്‍ക്ക് ശേഷമാണ് വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മല്‍ ഭാഗത്ത് കണ്ട കടുവയെ മയക്കുവെടി വെച്ച് വീഴ്ത്തിയത്. വെള്ളാരംകുന്നില്‍ കര്‍ഷകനെ ആക്രമിച്ച് കൊന്ന കടുവയെ തന്നെയാണ് പിടികൂടിയതെന്ന് വനം വകുപ്പും സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായ ആശ്വാസമായി. വലിയ പരിശ്രമത്തിനൊടുവിലാണ് കടുവയെ കീഴടക്കിയത്. മൂന്ന് ദിവസം മുമ്പാണ് പുതുശ്ശേരി വെള്ളാരംകുന്നില്‍ കടുവ

ആശ്വാസ വാർത്തയെത്തി; വയനാട്ടിൽ ആളെക്കൊല്ലി കടുവയെ മയക്ക് വെടിവെച്ച് പിടികൂടി, ആറ് റൗണ്ട് വെടിവെച്ചതായി ഡി.എഫ്.ഒ

മാനന്തവാടി: ജനവാസമേഖലയിലിറങ്ങി നാടിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയ വയനാട്ടിലെ കടുവയെ വനപാലകര്‍ കീഴടക്കി. വയനാട് കുപ്പാടിത്തറയില്‍ വെച്ചാണ് കടുവയെ വനപാലകര്‍ മയക്കുവെടിവെച്ച് പിടികൂടിയത്. ഇന്ന് രാവിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് കണ്ടത്. പിന്നീട് കുപ്പാടിത്തറ നടമ്മേലില്‍ വാഴത്തോട്ടത്തിലേക്ക് കടന്ന കടുവയെ വനപാലകര്‍ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. ആറ് തവണ വെടിയുതിര്‍ത്തു. കടുവയ്ക്ക്

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് മരിച്ചത്. 50 വയസായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് കൃഷിയിടത്തില്‍ വെച്ച് തോമസിനെ കടുവ ആക്രമിച്ചത്. ഉടനെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. കടുവയുടെ ആക്രമണത്തില്‍ സാലുവിന്റെ കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍

അവധി ആഘോഷിക്കാൻ കുടുംബ വീട്ടിലെത്തിയ വയനാട് സ്വദേശിനിയായ പതിനേഴുകാരി കുളത്തിൽ മുങ്ങി മരിച്ചു

കൽപ്പറ്റ: അവധിക്കാലം ചെലവഴിക്കാൻ കുടുംബവീട്ടിലെത്തിയ പതിനേഴുകാരി കുളത്തിൽ മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വച്ചാണ് അപകടമുണ്ടായത്. കുളിക്കാൻ ഇറങ്ങിയ അനുപ്രിയ കുളത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കൾ ഉടൻതന്നെ അനുവിന് രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. അനുപ്രിയയുടെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി സുൽത്താൻബത്തേരി താലൂക്ക്

വയനാട് ചുരത്തില്‍ ഇന്ന് രാത്രി എട്ട് മണി മുതല്‍ ഗതാഗത നിയന്ത്രണം; പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും ബദല്‍ യാത്രാമാര്‍ഗങ്ങളും വിശദമായറിയാം

പേരാമ്പ്ര: വയനാട് ചുരത്തിലൂടെ കര്‍ണാടകത്തിലേക്കുള്ള കൂറ്റന്‍ ട്രക്കുകള്‍ കയറ്റിവിടുന്നതിനാല്‍ ഇന്ന് രാത്രി 8 മണി മുതല്‍ ഗതാഗത നിയന്ത്രണം.രാത്രി 9ന് ശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല. രാത്രി 11 മണിക്കാകും ട്രക്കുകള്‍ കടത്തിവിടുക. പൊതുജനങ്ങള്‍ ഈ സമയം യാത്രയ്ക്ക് ബദല്‍ മാര്‍ഗം ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. ചുരത്തില്‍ ഇന്നത്തെ ഗതാഗത ക്രമീകരണം 1. സുല്‍ത്താന്‍ ബത്തേരി

ഒരു യാത്രയായാലോ? മൂന്നുവശവും വനമേഖല, വെള്ളച്ചാട്ടവും ട്രക്കിങ്ങും ഏറുമാടങ്ങളും; മനോഹരമായ കാഴ്ചകളൊരുക്കി വിലങ്ങാട്

കോഴിക്കോട്, വയനാട്, കണ്ണൂര്‍ വനാതിര്‍ത്തിയില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അത്ഭുത കേന്ദ്രങ്ങളിലൊന്നാണ് വിലങ്ങാട്. മൂന്നുഭാഗവും വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശം. മയ്യഴിപ്പുഴയുടെ ഉത്ഭവസ്ഥാനം. പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം വൈവിധ്യങ്ങളായ സസ്യങ്ങള്‍ക്കൊണ്ടും ചിത്രശലഭങ്ങള്‍ക്കൊണ്ടും സമ്പുഷ്ടമാണ്. തിരികക്കയം വെള്ളച്ചാട്ടം അതില്‍ എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. അന്‍പതടി ഉയരത്തിലുള്ള വെള്ളച്ചാട്ടം മഴ തുടങ്ങുന്നതോടെ കുത്തിയൊഴുകും. കൊച്ചുതുഷാരഗിരിയെന്നു തിരുകക്കയം വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കുന്നതില്‍

അമിതവേഗത്തിലെത്തി വളവ് തിരിച്ചു, ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; വയനാട് മക്കിമലയിലുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്, അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

മാനന്തവാടി: വയനാട് ജില്ലയിലെ മക്കിമലയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. തലപ്പുഴയില്‍ നിന്ന് മക്കിമലയിലേക്ക് പോകുകയായിരുന്ന ജീപ്പാണ് കൂനം കുരിശ് കവലയില്‍ വച്ച് അപകടത്തില്‍ പെട്ടത്. മക്കിലമല സ്വദേശികളായ റാണി (53), ശ്രീലത (45) സന്ധ്യ (20), ബിന്‍സി (26), വിസ്മയ (12), ജീപ്പ് ഡ്രൈവര്‍