Tag: Watch Video
മുചുകുന്ന് കോളേജിന് സമീപം റോഡരികിലെ അടിക്കാടിന് തീ പിടിച്ചു; തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)
കൊയിലാണ്ടി: മുചുകുന്ന് കോളേജിന് സമീപം റോഡരികിലുള്ള അടിക്കാടിന് തീ പിടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് അടിക്കാടിന് തീ പിടിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി വെള്ളം ചീറ്റിച്ച് തീ അണയ്ക്കുകയും തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. കൊയിലാണ്ടി അഗ്നിരക്ഷാ സേനാംഗങ്ങളായ ഗ്രേഡ് എ.എസ്.ടി.ഒ മജീദ്, നിധി
‘ഇത് അഭിമാന നിമിഷം’; രാജ്യസഭ നടപടികള്‍ നിയന്ത്രിച്ച് പയ്യോളിക്കാരുടെ സ്വന്തം പി.ടി.ഉഷ (വീഡിയോ കാണാം)
ന്യൂഡല്‍ഹി: രാജ്യസഭാ ചെയര്‍മാന്റെ അഭാവത്തില്‍ രാജ്യസഭ നിയന്ത്രിച്ച് ഒളിമ്പ്യന്‍ താരം പി.ടി.ഉഷ. രാജ്യസഭാ ചെയര്‍മാനായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അവധിയായതിനാലാണ് ഉപാധ്യക്ഷ പാനലിലുള്ള ഉഷ സഭ നിയന്ത്രിച്ചത്. സഭ നിയന്ത്രിച്ചതിന്റെ ഹ്രസ്വ വീഡിയോ ഉഷ ട്വീറ്റ് ചെയ്തു. ഇത് അഭിമാന നിമിഷമാണെന്നും ഈ യാത്രയില്‍ നാഴികക്കല്ലുകള്‍ തീര്‍ക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ട്വിറ്ററില്‍ കുറിച്ചു. ഫ്രാങ്ക്‌ലിന്‍ ഡി റൂസ്വെല്‍റ്റ്
‘കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്, എത്രയും പെട്ടെന്ന് സ്ഥലമേറ്റെടുത്ത് പ്രവൃത്തി പൂര്‍ത്തിയാക്കണം’; കൊല്ലം-നെല്ല്യാടി-മേപ്പയ്യൂര്‍ റോഡ് വികസനം സബ്മിഷനായി നിയമസഭയില്‍ ഉന്നയിച്ച് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ, മറുപടി നൽകി മന്ത്രി മുഹമ്മദ് റിയാസ് (വീഡിയോ കാണാം)
കൊയിലാണ്ടി: കൊല്ലം-നെല്ല്യടി-മേപ്പയ്യൂര്‍ റോഡിന്റെ വികസനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട് പേരാമ്പ്ര എം.എല്‍.എയും മുന്‍ മന്ത്രിയുമായ ടി.പി.രാമകൃഷ്ണന്‍. സബ്മിഷനായാണ് അദ്ദേഹം സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. റോഡ് വികസന പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എം.എല്‍.എയ്ക്ക് മറുപടി നല്‍കി. കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളെ
മുന്നില്‍ സ്‌കൂള്‍ ബാഗ്, പിറകില്‍ നഗരക്കാഴ്ചകള്‍ ആസ്വദിച്ച് പിഞ്ചുമകള്‍, ശാരീരിക പരിമിതിയെ മറികടന്ന് കൊയിലാണ്ടിയിലെ തിരക്കിലൂടെ സൈക്കിള്‍ ചവിട്ടി ഒരച്ഛന്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഹൃദയസ്പര്‍ശിയായ വീഡിയോ
കൊയിലാണ്ടി: അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം വാക്കുകളില്‍ വിവരിക്കാന്‍ കഴിയാത്തത്ര ശുദ്ധമാണ്. അത്തരമൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു കയ്യാല്‍ സൈക്കിളില്‍ തന്റെ മകളെ സുരക്ഷിതമായി സ്‌കൂളിലേക്ക് എത്തിക്കുകയാണ് ഈ അച്ഛന്‍. കൊയിലാണ്ടി ബീച്ച് റോഡിൽ മർക്കുറി ഹൗസിൽ റഷീദും മകൾ ഖദീജ ഹനയുമാണ് വീഡിയോയിലുള്ളത്. സൈക്കിളിന്റെ ഹാന്റിലിനരികില്‍ സ്‌കൂള്‍ ബാഗ്
‘തനിച്ചാണ് യാത്ര, നല്ല കാലാവസ്ഥയായതിനാൽ ജോഷിമഠിലേക്കുള്ള യാത്ര സുഖമാണ്’; നൊമ്പരമായി ചക്കിട്ടപാറ സ്വദേശി ഫാ. മെൽവിൻ പങ്കുവച്ച അവസാന വീഡിയോ
പേരാമ്പ്ര: പ്രകൃതി വില്ലനായപ്പോൾ ജീവിതം ചോദ്യചിഹ്നമായിപ്പോയ ജോഷിമഠിലുള്ളവർക്ക് ആശ്വാസത്തിന്റെ കിരണങ്ങളുമായി പുറപ്പെട്ടതായിരുന്നു ചക്കിട്ടപാറ സ്വദേശിയായ ഫാ. മെല്‍വിന്‍ അബ്രഹാം. എന്നാൽ സേവനവഴിയില്‍ നിന്ന് അപകടത്തിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ കവർന്നെടുത്തു. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴുന്നതിനെത്തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനുള്ള യാത്ര അദ്ദേഹത്തിന്റെ അവസാനയാത്രയാകുമെന്ന് ആരും കരുതിയില്ല. ജോഷിമഠിലെ പള്ളിവികാരി വിളിച്ചാണ് അവിടത്തെ ദയനീയാവസ്ഥ
ബലമായി കയ്യില്‍ കയറി പിടിച്ച് വലിച്ചു, ഷോള്‍ഡറില്‍ കൈ വയ്ക്കാന്‍ ശ്രമിച്ചു; ലോ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനെത്തിയ നടി അപര്‍ണ്ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ത്ഥി, പ്രതികരിച്ച് നടി (വീഡിയോ കാണാം)
നടി അപര്‍ണ്ണ ബാലമുരളിയോട് മോശമായി പെരുമാറി വിദ്യാര്‍ത്ഥി. എറണാകുളം ലോ കോളേജ് യൂണിയന്റെ ഉദ്ഘാടനത്തിനായി അപര്‍ണ്ണ വേദിയിലെത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ഇതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. തന്നോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥിയോട് അപര്‍ണ്ണ ബാലമുരളി പ്രതികരിക്കുന്നത് വീഡിയോയില്‍ കാണാം. അപര്‍ണ്ണ ബാലമുരളി അഭിനയിക്കുന്ന തങ്കം എന്ന ചിത്രത്തിന്റെ പ്രമോഷനും ലോ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനും
ബിഗ് ബോസ് വിജയി ദില്‍ഷയുടെ കൊയിലാണ്ടിയിലെ പുതിയ വീട് കാണാന്‍ റംസാന്‍ എത്തി; ആട്ടവും പാട്ടുമെല്ലാമായി ഗൃഹപ്രവേശനം ആഘോഷമാക്കി ദില്‍ഷ, പുതിയ വീഡിയോ പുറത്ത് | Dilsha Prasannan | Dancer Ramzan Muhammed | New Home | Viral Video
ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണ്‍ വിജയിയാണ് കൊയിലാണ്ടി സ്വദേശിനിയും ഡാന്‍സറുമായ ദില്‍ഷ പ്രസന്നന്‍. കഴിഞ്ഞ ദിവസമായിരുന്നു തന്റെ നാടായ കൊയിലാണ്ടിയില്‍ നിര്‍മ്മിച്ച ദില്‍ഷയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്. ലളിതമായി നടത്തിയ ചടങ്ങിന്റെ വിശേഷങ്ങള്‍ അന്ന് പുറത്തുവിട്ട ചെറു വീഡിയോയിലൂടെ ആരാധകരുമായി ദില്‍ഷ പങ്കുവച്ചിരുന്നു. ഗൃഹപ്രവേശനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ മറ്റൊരു വീഡിയോയിലൂടെ
വെടിയേറ്റിട്ടും ശൗര്യം വിടാതെ കടുവ, ഒടുവില്‍ മയങ്ങി വീണ് കീഴടങ്ങല്‍; വയനാട് പടിഞ്ഞാറത്തറയില്‍ പിടികൂടിയ കടുവയെ ബത്തേരിയിലേക്ക് കൊണ്ടുപോയി (വീഡിയോ കാണാം)
മാനന്തവാടി: പ്രദേശവാസികളെ ഭയത്തിന്റെ മുള്‍മുനയിലാക്കിയ ദിവസങ്ങള്‍ക്ക് ശേഷമാണ് വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ കുപ്പാടിത്തറ നടമ്മല്‍ ഭാഗത്ത് കണ്ട കടുവയെ മയക്കുവെടി വെച്ച് വീഴ്ത്തിയത്. വെള്ളാരംകുന്നില്‍ കര്‍ഷകനെ ആക്രമിച്ച് കൊന്ന കടുവയെ തന്നെയാണ് പിടികൂടിയതെന്ന് വനം വകുപ്പും സ്ഥിരീകരിച്ചതോടെ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായ ആശ്വാസമായി. വലിയ പരിശ്രമത്തിനൊടുവിലാണ് കടുവയെ കീഴടക്കിയത്. മൂന്ന് ദിവസം മുമ്പാണ് പുതുശ്ശേരി വെള്ളാരംകുന്നില്‍ കടുവ
കാവുംവട്ടം എം.യു.പി സ്കൂളിന് പുത്തൻ സൗണ്ട് സിസ്റ്റം സമ്മാനിച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ; പ്രാർത്ഥനാഗീതം ആലപിച്ച് കുരുന്നുകൾ (വീഡിയോ കാണാം)
കൊയിലാണ്ടി: കാവുംവട്ടം എം.യു.പി സ്കൂളിന് സൗണ്ട് സിസ്റ്റം നൽകി പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ. പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ പ്രതിനിധി അൻവറുൽ ഹഖ് പ്രധാനാധ്യാപകൻ മനോജൻ മാസ്റ്റർക്ക് സൗണ്ട് സിസ്റ്റം കൈമാറി. പുതിയ മൈക്ക് സെറ്റിൽ കുരുന്നുകൾ പ്രാർത്ഥനാഗാനം ആലപിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. വീഡിയോ കാണാം: