Tag: Watch Video
നോക്കിനില്‍ക്കെ കെട്ടിടത്തിന് മുകളില്‍ നിന്ന് നിലം പതിച്ചത് രണ്ടുപേര്‍; വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍ ബീഹാര്‍ സ്വദേശി വീണ് മരിക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
വടകര: വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഒരാള്‍ മരിച്ച സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. കെട്ടിടത്തിന് മുകളില്‍ നിന്ന് രണ്ട് പേര്‍ താഴെ വീഴുന്ന നടുക്കുന്ന ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. ബീഹാര്‍ സ്വദേശി സിക്കന്തര്‍ കുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബീഹാര്‍ സ്വദേശി വികാസിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാവുംവട്ടത്ത് വെളിയണ്ണൂർ ചല്ലിയിൽ തീ പിടിത്തം; തീ അണച്ച് നാട്ടുകാരും ഫയർ ഫോഴ്സും (വീഡിയോ കാണാം)
നടേരി: കാവുംവട്ടത്ത് വെളിയണ്ണൂർ ചല്ലിയിൽ തീ പിടിത്തം. കാവുംവട്ടം മാപ്പിള സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന തെക്ക്-കിഴക്കൻ വെളിയണ്ണൂർ ചല്ലിയുടെ ഭാഗത്ത് ഇന്ന് ഉച്ചയോടെയാണ് തീപിടിച്ചത്. ഏകദേശം രണ്ട് ഏക്കർ സ്ഥലത്ത് തീ ആളിപ്പടർന്നു. തീ പിടിത്തത്തിൽ വയലരികിൽ ഉണ്ടായിരുന്ന പച്ചക്കറി കൃഷികൾക്ക് നാശം സംഭവിച്ചു. ഉച്ചക്ക് ഒരുമണിയോടെയാണ് തീ ആളിപടർന്നത് ശ്രദ്ധയിൽപ്പെട്ടത്. കൊയിലാണ്ടി ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ്
വ്രതശുദ്ധിയോടെ ഉണ്ടാക്കിയ ഉപ്പും കൊട്ടയിലാക്കി വാഴവളപ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും വരവെത്തി; ഉപ്പുദണ്ഡ് വരവിലെ കാഴ്ചകള്‍ കാണാം- വീഡിയോ
കൊയിലാണ്ടി: വാദ്യമേള അകമ്പടിയോടെ നന്തി വാഴവളപ്പില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നുള്ള ഉപ്പുദണ്ഡ് വരവ് കൊല്ലം പിഷാരികാവിലെത്തി. വ്രതശുദ്ധിയോടെ ഉപ്പുണ്ടാക്കി പച്ചോലകൊണ്ട് മെടഞ്ഞ കൊട്ടയില്‍കെട്ടി മുളയില്‍ കോര്‍ത്ത് അതിഗംഭീരമായി എഴുന്നള്ളിക്കുന്നതാണ് ഉപ്പും താണ്ടി വരവ്. ഉപ്പുംതാണ്ടി വരവ് എന്നതാണ് ഉപ്പുദണ്ഡ് വരവായത്. വാദ്യമേളങ്ങളോടെ വേട്ടുവന്മാര്‍ ഉപ്പ് എഴുന്നള്ളിക്കുകയാണ്. പണ്ടുകാലത്ത് ദേവിക്ക് ഒരു വര്‍ഷത്തേക്കുള്ള നിവേദ്യത്തിന് ഈ ഉപ്പായിരുന്നു
മതിമറന്ന് മേളത്തിന്റെ ആവേശം ആസ്വദിക്കുന്ന അമ്മയും മകനും; പിഷാരികാവ് ക്ഷേത്രത്തില്‍ നിന്നുള്ള മനോഹരമായ വീഡിയോ കാണാം
കൊയിലാണ്ടി: നാടെങ്ങും ഉത്സവലഹരിയിലാണ്. ഉത്തരമലബാറിലെ ഏറ്റവും പ്രശസ്തമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം അക്ഷരാര്‍ത്ഥത്തില്‍ ലഹരിയാണ് ജനങ്ങള്‍ക്ക്. കലാപരിപാടികള്‍, തായമ്പക, മേളങ്ങള്‍, കരിമരുന്ന് പ്രയോഗം, വ്യത്യസ്തമായ ആചാരങ്ങള്‍ ഇവയെല്ലാം കൊണ്ട് സമ്പന്നമാണ് പിഷാരികാവ് ക്ഷേത്രോത്സവം. വര്‍ണ്ണശബളമായ ആഘോഷമായ പിഷാരികാവ് കാളിയാട്ടത്തിന്റെ ദിവസങ്ങളില്‍ ഒട്ടേറെ നയനമനോഹരമായ കാഴ്ചകളാണ് ക്ഷേത്രത്തിലും ഉത്സവപ്പറമ്പുകളിലുമെല്ലാം ഉണ്ടാവുക. കൊയിലാണ്ടിയിലെ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തുന്ന
നെറ്റിപ്പട്ടം ധരിച്ച് വർണ്ണക്കുടകളേന്തി ഗജവീരന്മാർ; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ചെറിയവിളക്ക് ദിവസം നടന്ന കാഴ്ചശീവേലിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ജോണി എംപീസിന്റെ ക്യാമറയിലൂടെ
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ചെറിയവിളക്ക് ദിവസമായ ബുധനാഴ്ച വൈകീട്ട് നടന്ന പാണ്ടിമേളത്തോടെയുള്ള കാഴ്ചശീവേലി എഴുന്നള്ളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ കാണാം. ചിത്രങ്ങൾ പകർത്തിയത് കൊയിലാണ്ടിയിലെ പ്രമുഖ ഫോട്ടോഗ്രാഫറായ ജോണി എംപീസ്. വീഡിയോ കാണാം:
മദ്യപിക്കുന്ന ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യല്ലേ, പണി പിന്നാലെ വരും! കള്ള് കുടിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു (വീഡിയോ കാണാം)
തൃശൂര്‍: കള്ളുകുടിക്കുന്ന വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതിന്റെ പേരില്‍ യുവതിയ്‌ക്കെതിരെ കേസ്. ചേര്‍പ്പ് സ്വദേശിനിയായ യുവതിയെയാണ് എക്‌സൈസ് കേസെടുത്ത് അറസ്റ്റു ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ മദ്യപാനം പ്രചരിപ്പിച്ചതിനാണ് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നടപടി. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തില്‍ വിട്ടു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യാന്‍ വേണ്ടി മാത്രം എടുത്ത വീഡിയോ ആയിരുന്നു ഇതെന്നും
കൂട്ടിയിടിച്ച് ബൈക്കുകള്‍, ഗുരുതര പരിക്കേറ്റയാളുടെ മുകളിലേക്ക് മറ്റൊരു ബൈക്ക് മറിഞ്ഞുവീണു; തിരുവനന്തപുരത്തുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ വാഹനാപകടം. കാട്ടാക്കടയിലെ മിനി സിവില്‍ സ്റ്റേഷന്‍ ഇറങ്ങിപ്പോകുന്ന വളവിലാണ് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ മുകളിലേക്ക് മറ്റൊരു ബൈക്ക് മറിഞ്ഞു വീണത് കൂടുതല്‍ പരിക്കേല്‍ക്കാന്‍ കാരണമായി. ബൈക്കുകള്‍ കൂട്ടിയിടിക്കുന്നതിന്റെയും പരിക്കേറ്റയാളുടെ മുകളിലേക്ക് മറ്റൊരു ബൈക്ക് മറിഞ്ഞു വീഴുന്നതിന്റെയും സി.സി.ടി.വി ദൃശ്യം
കൊല്ലം ചവറയിൽ ഗുഡ്സ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; ഇടിച്ച ശേഷം ബൈക്ക് യാത്രക്കാരുമായി 200 മീറ്ററോളം ഓടി ഗുഡ്സ്, അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)
കൊല്ലം: കൊല്ലം ജില്ലയിലെ ചവറയിൽ ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ടൈറ്റാനിയം ജംഗ്ഷന് സമീപം ആറുമുറിക്കടയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്. പരിക്കേറ്റ നാല് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവറ ഭാഗത്ത് നിന്ന് വന്നിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയും ചവറയിലേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിച്ച ശേഷം
”മുന്നൂറ്റാ, മുന്നൂറ്റാ…’ വിളിയ്ക്ക് പിന്നാലെ വില്‍ക്കളിയുടെ അകമ്പടിയോടെ മുന്നൂറ്റനെത്തി, തിറയാട്ടത്തിനുശേഷം ആനയെ ആവശ്യപ്പെട്ടു; അവിസ്മരണീയ കാഴ്ചയായി എളമ്പിലാട്ട് ക്ഷേത്രത്തിലെ ആന പിടുത്തം
മേപ്പയൂര്‍: കീഴരിയൂര്‍ എളമ്പിലാട്ട് ക്ഷേത്രോത്സവത്തിന്റെ മുഖ്യ ചടങ്ങായ ആന പിടുത്തം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. രാത്രിയില്‍ പടിക്കല്‍ എഴുന്നള്ളിപ്പിനുശേഷം ക്ഷേത്ര ഊരാള കുടുംബത്തിലെ മുതിര്‍ന്ന അംഗം തറോല്‍ കൃഷ്ണന്‍ അടിയോടിയാണ് ഉച്ചത്തില്‍ ആന പിടുത്ത ചടങ്ങിന്റെ തുടക്കമെന്നോണം ‘മുന്നൂറ്റാ, മുന്നൂറ്റാ…….. ‘ എന്നു വിളിച്ചത്. തുടര്‍ന്ന് തിറക്കായി പരദേവത പുറപ്പെട്ടു. ആയോധനകലയില്‍ പ്രാവീണ്യം നേടിയ വേട്ടുവ
അമിതവേഗത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെ സ്‌കൂട്ടറില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍, സഡന്‍ ബ്രേക്കിട്ട് ചീറിപ്പാഞ്ഞെത്തിയ ബസ്; മുക്കത്ത് ഒഴിവായത് വന്‍ ദുരന്തം, ശ്വാസം നിലയ്ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
മുക്കം: അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥിനികള്‍. ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അശ്രദ്ധമായി സ്‌കൂട്ടറില്‍ പോയ വിദ്യാര്‍ത്ഥിനികളാണ് വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മുക്കം മണ്ണാശ്ശേരിയിലാണ് സംഭവം. രണ്ട് പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ അനുമതിയുള്ള സ്‌കൂട്ടറില്‍ മൂന്ന് വിദ്യാര്‍ത്ഥിനികളാണ് യാത്ര ചെയ്തത്. മൂന്ന് പേരും ഹെല്‍മെറ്റ് ധരിച്ചിട്ടില്ലായിരുന്നു. അമിത വേഗതയില്‍ ഓടിച്ചുവന്ന വിദ്യാര്‍ത്ഥിനി