Tag: Watch Video
”റോഡ് മുറിച്ച് കടക്കുമ്പോള്‍ അതീവ ശ്രദ്ധവേണം”; കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപം നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് (വീഡിയോ കാണാം)
കോഴിക്കോട്: റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് സ്ത്രീയെ ഇടിച്ച് വീഴ്ത്തുന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. കോഴിക്കോട് നഗരത്തിലെ അരയിടത്ത് പാലത്തിന് സമീപമാണ് അപകടം ഉണ്ടായത് എന്നാണ് ദൃശ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത് എന്നാണ് കരുതപ്പെടുന്നത്. നിര്‍ത്തിയ വാഹനത്തിന് തൊട്ടുമുന്നിലൂടെയും തൊട്ട് പിറകിലൂടെയും റോഡ് മുറിച്ച് കടക്കുന്നത് അപകട സാധ്യത
പേരാമ്പ്രയിൽ വ്യാപാരികൾ നടത്തിയ ഹർത്താൽ പൂർണ്ണം, നാളെ മുതൽ വിക്ടറി ടൈൽസ് തുറന്നുപ്രവർത്തിക്കുമെന്ന് വ്യാപാരികൾ (വീഡിയോ കാണാം)
പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് ആന്റ് സാനിറ്ററീസില്‍ നടന്ന തൊഴില്‍ സമരത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപാരികള്‍ക്ക് നേരെയും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ വ്യാപാരികള്‍ നടത്തിയ ഹര്‍ത്താല്‍ പരിപൂര്‍ണം. കടകള്‍ ഒന്നും തന്നെ തുറന്നു പ്രവര്‍ത്തിച്ചില്ല. ഹര്‍ത്താലിന്റെ ഭാഗമായി വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രകടനം നടത്തി. പേരാമ്പ്ര
നിറഞ്ഞ മനസോടെ സി.പി ആനന്ദന്‍ പടിയിറങ്ങി; വാട്ടര്‍ സല്യൂട്ടോടെ ഓഫീസറെ യാത്രയാക്കി കൊയിലാണ്ടി ഫയര്‍ ആന്റ് റെസ്‌ക്യൂ റിക്രിയേഷന്‍ ക്ലബ് – വീഡിയോ കാണാം
കൊയിലാണ്ടി: കൊയിലാണ്ടി ഫയര്‍ ആന്റ് റെസ്‌ക്യൂ റിക്രിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി ആനന്ദന് യാത്രയയപ്പ് നല്‍കി. 27 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരിമിച്ച സി.പി. ആനന്ദന് സ്‌നേഹോഷ്മളമായ യാത്രയയപ്പാണ് ക്ലബ് നല്‍കിയത്. ഒരേ സമയം തന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം നടത്തുന്നതിനോടൊപ്പം തന്നെ സമൂഹത്തിനോട്
നഗ്നതാ പ്രദര്‍ശനം നടത്തിയത് പിന്നില്‍ നിന്ന് യാത്രക്കാരിക്ക് സമീപമെത്തിയ ശേഷം, ദൃശ്യം പകര്‍ത്തുന്നത് കണ്ടിട്ടും കൂസലില്ലാതെ തുടര്‍ന്നു; കണ്ണൂരിലെ ബസ്സില്‍ മധ്യവയസ്‌കന്‍ നടത്തിയ നഗ്നതാ പ്രദര്‍ശനത്തിന്റെ ദൃശ്യം പുറത്ത് (വീഡിയോ കാണാം)
പയ്യന്നൂര്‍: സ്വകാര്യ ബസ്സില്‍ യുവതിക്ക് മുന്നില്‍ മധ്യവയസ്‌കന്‍ നടത്തിയ നഗ്നതാ പ്രദര്‍ശനത്തിന്റെ ദൃശ്യം പുറത്ത്. ചെറുപുഴ-തളിപ്പറമ്പ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സില്‍ നിന്നുള്ള ദൃശ്യമാണ് പുറത്ത് വന്നത്. ദുരനുഭവം നേരിട്ട യുവതി തന്നെയാണ് ദൃശ്യം പകര്‍ത്തിയത്. മധ്യവയസ്‌കനായ യാത്രക്കാരനാണ് ബസ്സില്‍ യുവതിക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും നടത്തിയത്. യുവതി മൊബൈല്‍ ഫോണില്‍ ദൃശ്യം
ചായ കുടിക്കുന്നതിനിടെ പോക്കറ്റിൽ നിന്ന് തീഗോളം; തൃശൂരിൽ എഴുപതുകാരന്റെ പോക്കറ്റിലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
തൃശ്ശൂര്‍: തൃശ്ശൂര്‍ മരോട്ടിച്ചാലില്‍ 70കാരന്റെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. വ്യാഴാഴ്ച രാവിലെ പത്ത് മണിക്കായിരുന്നു സംഭവം. ചായക്കടയില്‍ ഇരുന്ന് ചായ കുടിക്കുകയായിരുന്നു ഏലിയാസ്. ഈ സമയത്ത് ഷര്‍ട്ടില്‍ മുന്‍ഭാഗത്ത് ഇടത് വശത്തെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ തന്നെ തീ തല്ലിക്കെടുത്തിയതിനാല്‍
തുടർക്കഥയായി വയലുകളിലെ അഗ്നിബാധ; പുറക്കാട് ഗോവിന്ദൻ കെട്ടിന് സമീപം വയലിൽ വൻ തീ പിടിത്തം, പാടുപെട്ട് തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)
തിക്കോടി: പുറക്കാട് വയലിൽ വൻ തീ പിടിത്തം. ഗോവിന്ദൻ കെട്ടിന് പടിഞ്ഞാറ് വശത്തുള്ള വയലിലാണ് തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റ് എത്തി വളരെ പാടുപെട്ടാണ് തീ അണച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വൻ തീ പിടിത്തമുണ്ടായത്. വാഹനവും വെള്ളവും എത്താത്ത ഒന്നര കിലോമീറ്ററോളം ഉൾഭാഗത്തായാണ് തീപടർന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർ
കത്തിയമർന്ന് സാൻട്രോ കാറിന്റെ മുൻഭാഗം, വെള്ളം ചീറ്റി തീ നിയന്ത്രിച്ച് നാട്ടുകാർ; നന്തി മേൽപ്പാലത്തിന് മുകളിൽ ഓടുന്ന കാറിന് തീ പിടിച്ച ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
നന്തി ബസാർ: നന്തി റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ഓടുന്ന കാറിന് തീ പിടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് തിക്കോടി സ്വദേശിയുടെ കാറിന് നന്തി മേൽപ്പാലത്തിന് മുകളിൽ വച്ച് തീ പിടിച്ചത്. നാട്ടുകാരും കൊയിലാണ്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുമാണ് കാറിന്റെ തീ അണച്ചത്. പുക ഉയരുന്നത്
തിക്കോടി ചാക്കര നടയകം പാടശേഖരത്തിൽ വൻ തീ പിടിത്തം; പണിപ്പെട്ട് തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തിൽ വൻ തീ പിടിത്തം. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു. വാഹനം എത്താത്തതിനാൽ മുക്കാല്‍ കിലോമീറ്ററോളം അകലെ പാടശേഖരത്തിനുള്ളിൽ ഉള്ള തോട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. ആരോ തീ ഇട്ടതാണ്
കൊയിലാണ്ടിയിൽ മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു; മുറിച്ച് നീക്കി ഫയർ ഫോഴ്സ്
കൊയിലാണ്ടി: നഗരത്തിൽ മരക്കൊമ്പ് പൊട്ടിവീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സായി പെട്രോൾ പമ്പിന് സമീപമാണ് ദേശീയപാതയിൽ മരക്കൊമ്പ് പൊട്ടി വീണത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർ ഫോഴ്സ് സ്ഥലത്തെത്തി മരക്കൊമ്പ് മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സേനാംഗങ്ങളായ പി.കെ.ബാബു, ബിനീഷ്, ഇർഷാദ്, അനൂപ്, റഷീദ്, രാജീവ് എന്നിവർ പ്രവര്‍ത്തനത്തിൽ
പുറക്കാട് പാറോളി നടവയലിൽ വൻ തീ പിടിത്തം; മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)
കൊയിലാണ്ടി: പുറക്കാട് പാറോളി നടവയലിൽ വൻ തീ പിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വയലിൽ ത പിടിത്തം ഉണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് യൂണിറ്റാണ് തീ അണച്ചത്. മൂന്ന് മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഫയർ ഫോഴ്സിന് തീ അണയ്ക്കാൻ കഴിഞ്ഞത്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇവിടെ